ഐഫോണിന്റെ പാസ്‌വേഡ് നല്‍കാത്തതിന് പ്ലസ്ടു വിദ്യാര്‍ഥിയെ ആണ്‍സുഹൃത്ത് കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
Apr 29, 2021, 12:16 IST
ന്യൂഡെല്‍ഹി: (www.kvartha.com 29.04.2021) ഡെല്‍ഹിയിലെ പിതാംപുര പ്രദേശത്ത് ഐഫോണിന്റെ പാസ്‌വേഡ് നല്‍കാത്തതിന് പ്ലസ്ടു വിദ്യാര്‍ഥിയെ ആണ്‍സുഹൃത്ത് കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പ്രതിയായ മായങ്ക് സിങ് ബിബിഎ വിദ്യാര്‍ഥി പിടിയില്‍.
ഏപ്രില്‍ 21ന് ഡെല്‍ഹിയിലെ പാര്‍കില്‍വെച്ചായിരുന്നു ആക്രമണം. ഏപ്രില്‍ 21ന് രാത്രി വിദ്യാര്‍ഥി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഫാക്ടറി ജീവനക്കാരനായ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം പുരോഗമിക്കേ ഞായറാഴ്ച പീതാംപുരയിലെ പാര്‍കില്‍ ഒറ്റപ്പെട്ട സ്ഥലത്ത് അഴുകിയ മൃതദേഹം കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. മൃതദേഹം കാണാതായ വിദ്യാര്‍ഥിയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി പാര്‍കിന് സമീപത്തെ സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ഥിയും പ്രതിയും നടന്നുപോകുന്നത് കണ്ടെത്തി. ഏപ്രില്‍ 23 മുതല്‍ മായങ്ക് സിങ്ങിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് യുപിയിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ചുകഴിഞ്ഞിരുന്ന മായങ്കിനെ പൊലീസ് പിടികൂടുകയായിരുന്നു.
ഏപ്രില്‍ 21ന് വിദ്യാര്‍ഥിയെ കണ്ടുമുട്ടിയതായും കൊലപ്പെടുത്തിയതായും മായങ്ക് സമ്മതിച്ചു. ഐഫോണിന്റെ പാസ്‌വേഡ് നല്‍കാത്തതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയെ ആദ്യം കല്ലുകൊണ്ട് തലക്കടിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹത്തിന് സമീപം വലിയൊരു കരടിപ്പാവയും ഉണ്ടായിരുന്നു. പ്രദേശത്തുനിന്ന് മയക്കുമരുന്ന് ലഭിച്ചതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.