ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയിട്ടും പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ല. ഇത്തവണ ഡല്‍ഹിയില്‍ കാമവെറിക്ക് ഇരയായത് 14 കാരിയായ മണിപ്പൂരി വിദ്യാര്‍ത്ഥിനിയാണ്. പെണ്‍കുട്ടി വാടയ്ക്ക് താമസിക്കുന്ന വീടിന്റെ മുതലാളിയുടെ മകനാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ്ചെയ്തു.
ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദക്ഷിണ ഡല്‍ഹിയിലെ മുനിര്‍കയില്‍ വെള്ളിയാഴ്ച രാത്രി 10:30 ഓടെയായിരുന്നു സംഭവം. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടിയുടെ പുറകേ സൗഹൃദം നടിച്ച് എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ മുറിയിലെത്തിച്ചശേഷം ബലാത്സഗം ചെയ്യുകയായിരുന്നു.
മണിപ്പൂരി പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായി എന്ന വാര്‍ത്ത വന്നതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ സംഘടിച്ച് റോഡില്‍ കുത്തിയിരുന്നു. ദക്ഷിണ ഡല്‍ഹിയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ ബര്‍ക്കാ സിംഗും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ഏറെ നേരം സംസാരിച്ചാണ് പ്രശ്നം പരിഹരിച്ചത്.
എന്നാല്‍ സംഭവത്തില്‍ പോലീസിനെ കുറ്റപ്പെടുത്തി എ.എ.പി രംഗത്തെത്തി. സംഭവം നടന്ന സ്ഥലത്തെ പോലീസ് മേധാവിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് അവര്‍ സംസ്ഥാന ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാര്‍ സ്ത്രീ സുരക്ഷയ്ക്കായി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണസമയത്ത് ഇപ്പോഴത്തെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ആരോപണം. അതുകൊണ്ടു തന്നെ സംഭവം ആം ആദ്മി പാര്‍ട്ടിയുടെ അഭിമാനത്തിനേറ്റ ക്ഷതമാണെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മതിയായ സുരക്ഷ നല്കുന്നതില് കേന്ദ്ര - ഡല്‍ഹി സര്‍ക്കാരുകള്‍ പരാജയമാണെന്ന് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി മണിപ്പൂരില്‍ ആരോപിച്ചിരുന്നു.

Keywords : New Delhi, Molestation, Case, National, Crime, 14 Year old, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.