വിഷാദരോഗികളായ യുവതികളെ മാത്രം തെരഞ്ഞുപിടിച്ച് സൗഹൃദം സ്ഥാപിക്കും, പിന്നാലെ അസ്ലീലചിത്രങ്ങളും വിഡിയോകളും ആവശ്യപ്പെട്ട് ഭീഷണിയും; അറസ്റ്റിലായ 21 കാരന്‍ പിന്തുടര്‍ന്നിരുന്നത് വിചിത്ര രീതികള്‍, കുളിപ്പോലും വര്‍ഷത്തിലൊരിക്കല്‍ ജന്മദിനത്തില്‍
Jul 23, 2021, 10:47 IST
ന്യൂഡെല്‍ഹി: (www.kvartha.com 23.07.2021) പാവപ്പെട്ടവരും വിഷാദരോഗികളുമായ യുവതികളെ തെരഞ്ഞുപിടിച്ച് ഓണ്‍ലൈനിലൂടെ സൗഹൃദം സ്ഥാപിച്ച് അസ്ലീലചിത്രങ്ങളും വിഡിയോകളും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ 21കാരന്‍ അറസ്റ്റില്‍. ദില്‍ഷാദ് ഗാര്‍ഡന്‍ സ്വദേശിയായ യുവാവ് ആണ് അറസ്റ്റിലായത്. ഡെല്‍ഹി സൈബര്‍ പൊലീസ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും.
ഡെല്‍ഹി സ്വദേശിയാണെന്ന് പരിചയപ്പെടുത്തി ടോക് ലൈഫ് എന്ന ആപിലൂടെയാണ് യുവാവ് സൗഹൃദം സ്ഥാപിച്ചത്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ ഒരു കൂട്ടായ്മയാണ് ഇവിടം. പ്രതിയെ ചോദ്യം ചെയ്തതോടെ ടോക് ലൈഫ് ആപിലൂടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ പെണ്‍കുട്ടികളുമായി സൗഹൃദം നടിച്ച് തട്ടിപ്പിന് ഇരയാക്കിയതായി സമ്മതിച്ചു. ഇത്തരത്തില്‍ 15ഓളം പെണ്‍കുട്ടികളുമായി സൗഹൃദം നടിച്ചതായും മൂന്നുപേരെ കബളിപ്പിച്ചതായും 21കാരന്‍ മൊഴി നല്‍കി.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ യുവതികളായിരുന്നു യുവാവിന്റെ ഇരകള്‍. ഇന്തോനേഷ്യന്‍ പെണ്‍കുട്ടി ഷാഹ്ദാര പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവസ്ത്രരായതിന്റെ വിഡിയോകളും ചിത്രങ്ങളും നല്‍കിയാല്‍ പണം നല്‍കാമെന്ന് യുവാവ് ആദ്യം വാഗ്ദാനം ചെയ്തിരുന്നു. വീട്ടിലെ കഷ്ടപ്പാടുകളും മറ്റു പ്രശ്‌നങ്ങളും നേരിട്ടിരുന്നതിനാല്‍ പെണ്‍കുട്ടി സമ്മതം നല്‍കി.
എന്നാല്‍, വാഗ്ദാനം നല്‍കിയ രീതിയില്‍ പണം കൈമാറാന്‍ യുവാവ് തയാറായില്ല. പകരം കൂടുതല്‍ ചിത്രങ്ങളും വിഡിയോകളും നല്‍കിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ ഉടുപ്പില്ലാത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസ് അന്വേഷിക്കുകയും പ്രതിയുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതിയെ കണ്ടെത്തി.
പൊലീസ് നടത്തിയ റെയ്ഡില്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ചിരുന്ന രണ്ടു ഫോണുകള്‍ കണ്ടെത്തി. കൂടാതെ നിരവധി പെണ്‍കുട്ടികളുടെ ഉടുപ്പില്ലാത്ത ചിത്രങ്ങളും വിഡിയോകളും പൊലീസ് പിടിച്ചെടുത്തു.
അതേസമയം അറസ്റ്റിലായ 21 കാരന്‍ പിന്തുടര്‍ന്നിരുന്നത് വിചിത്ര രീതികള്‍. ആറുവര്‍ഷമായി തന്നോട് മകന്‍ മിണ്ടിയിട്ടില്ലെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. ഭക്ഷണവുമായി മുറിയിലെത്തുമ്പോള്‍ മാത്രമാണ് മകനെ കാണാറുള്ളതെന്ന് മാതാവും പറയുന്നു. വര്‍ഷത്തില്‍ ജന്മദിനത്തില്‍ മാത്രമാണ് കുളിക്കാറുള്ളതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. ഒരു വീട്ടില്‍ കഴിഞ്ഞിരുന്നെങ്കിലും പ്രതി വീട്ടുകാരുമായി അടുപ്പത്തിലായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. മാസത്തില്‍ രണ്ടുതവണ മാത്രമാണ് 21കാരന്‍ വീടിന് പുറത്തിറങ്ങുക. മറ്റു സമയങ്ങളില്‍ മുറിയില്‍ മൊബൈല്‍ ഫോണുമായി കഴിഞ്ഞുകൂടുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.