Surrender | കൊലക്കേസ് പ്രതി രഞ്ജിത് ടിപര്‍ ലോറി ഇടിച്ച് മരിച്ചെന്ന സംഭവം കൊലപാതകമെന്ന് പൊലീസ്; ഡ്രൈവര്‍ കീഴടങ്ങി
Apr 10, 2023, 21:16 IST
തിരുവനന്തപുരം: (www.kvartha.com) ബൈകില്‍ വരികയായിരുന്ന കൊലക്കേസ് പ്രതി രഞ്ജിത്(30) ടിപര്‍ ലോറി ഇടിച്ച് മരിച്ചെന്ന സംഭവം കൊലപാതകമെന്ന് പൊലീസ്.
ഏഴുവര്‍ഷം മുമ്പുനടന്ന ഇടവഴിക്കര ജോസ് വധക്കേസിലെ പ്രതിയാണ് രഞ്ജിത്. കേസിലെ രണ്ട് പ്രതികള്‍ നേരത്തെ മരിച്ചിരുന്നു. പിന്നാലെ രഞ്ജിതുകൂടി മരിച്ചതോടെയാണ് സംഭവത്തില്‍ ദുരൂഹത ഏറിയത്.
തോട്ടാവാരം മേലേകുഴിവിള വീട്ടില്‍ ധര്‍മരാജിന്റെയും രമണിയുടെയും മകനാണ് രഞ്ജിത്. ഞായറാഴ്ച രാവിലെ പത്തരയോടെ പെരുങ്കടവിളയ്ക്കു സമീപം പുനയല്‍കോണത്താണു അപകടം നടന്നത്.
കീഴാറൂര്‍ ഭാഗത്തുനിന്നു പെരുങ്കടവിളയിലേക്കു ബൈകില്‍ വരികയായിരുന്ന രഞ്ജിതിനെ, എതിര്‍ദിശയില്‍നിന്നു വന്ന ടിപര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തലയോട്ടി ഏതാണ്ടു പൂര്‍ണമായും തകരുകയും മുഖം വികൃതമാകുകയും ചെയ്തു. വലതു കാല്‍ ഒടിഞ്ഞു തൂങ്ങി. ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപകട സ്ഥലത്തു തന്നെ രഞ്ജിത് മരിച്ചുവെന്നാണു ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
രഞ്ജിതിന്റെ ബൈകില്‍ ഇടിച്ച ടിപര്‍ തുടര്‍ന്നു റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലും വാനിലും ഇടിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗവും വാനിന്റെ ഒരു വശവും ഭാഗികമായി തകര്‍ന്നു. അപകടത്തിനു പിന്നാലെ ഡ്രൈവര്‍ കടന്നുകളഞ്ഞു. ടിപറില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു പേര്‍കൂടി ചേര്‍ന്നാണു രഞ്ജിതിനെ ആശുപത്രിയില്‍ എത്തിച്ചത്.
സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം അപകടമല്ലെന്നും കൊലപാതകമാണെന്നും തെളിഞ്ഞത്. അപകടം ആസൂത്രിതമെന്നും പൊലീസ് കണ്ടെത്തി. ഒളിവില്‍പ്പോയ ടിപര്‍ ഡ്രൈവര്‍ ശരത് കോടതിയില്‍ കീഴടങ്ങി. തിങ്കളാഴ്ച വൈകിട്ടാണ് ശരത് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരായത്.
താന്‍ ബോധപൂര്‍വം ടിപര്‍ലോറി ബൈകില്‍ ഇടിച്ചുവെന്നാണ് ശരത് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഈസ്റ്റര്‍ ദിനത്തില്‍ രഞ്ജിതുമായി വാക് തര്‍ക്കമുണ്ടായെന്നും അതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നുമാണ് ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുള്ളത്.
ഈസ്റ്റര്‍ ദിനത്തില്‍ രഞ്ജിതുമായി വാക് തര്‍ക്കമുണ്ടായെന്നും അതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നുമാണ് ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുള്ളത്. ശരത്തിനെ കസ്റ്റഡിയില്‍ എടുക്കുന്നതിനായി പൊലീസ് അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ കൊലപാതകം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ എന്ന് പൊലീസ് പറഞ്ഞു.
Keywords: Death of murder accused is not accident; driver of tipper lorry surrenders, Murder, Accident, Police, Court, Custody, Kerala, Application, News.
ഏഴുവര്‍ഷം മുമ്പുനടന്ന ഇടവഴിക്കര ജോസ് വധക്കേസിലെ പ്രതിയാണ് രഞ്ജിത്. കേസിലെ രണ്ട് പ്രതികള്‍ നേരത്തെ മരിച്ചിരുന്നു. പിന്നാലെ രഞ്ജിതുകൂടി മരിച്ചതോടെയാണ് സംഭവത്തില്‍ ദുരൂഹത ഏറിയത്.
തോട്ടാവാരം മേലേകുഴിവിള വീട്ടില്‍ ധര്‍മരാജിന്റെയും രമണിയുടെയും മകനാണ് രഞ്ജിത്. ഞായറാഴ്ച രാവിലെ പത്തരയോടെ പെരുങ്കടവിളയ്ക്കു സമീപം പുനയല്‍കോണത്താണു അപകടം നടന്നത്.
കീഴാറൂര്‍ ഭാഗത്തുനിന്നു പെരുങ്കടവിളയിലേക്കു ബൈകില്‍ വരികയായിരുന്ന രഞ്ജിതിനെ, എതിര്‍ദിശയില്‍നിന്നു വന്ന ടിപര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തലയോട്ടി ഏതാണ്ടു പൂര്‍ണമായും തകരുകയും മുഖം വികൃതമാകുകയും ചെയ്തു. വലതു കാല്‍ ഒടിഞ്ഞു തൂങ്ങി. ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപകട സ്ഥലത്തു തന്നെ രഞ്ജിത് മരിച്ചുവെന്നാണു ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
രഞ്ജിതിന്റെ ബൈകില്‍ ഇടിച്ച ടിപര്‍ തുടര്‍ന്നു റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലും വാനിലും ഇടിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗവും വാനിന്റെ ഒരു വശവും ഭാഗികമായി തകര്‍ന്നു. അപകടത്തിനു പിന്നാലെ ഡ്രൈവര്‍ കടന്നുകളഞ്ഞു. ടിപറില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു പേര്‍കൂടി ചേര്‍ന്നാണു രഞ്ജിതിനെ ആശുപത്രിയില്‍ എത്തിച്ചത്.
താന്‍ ബോധപൂര്‍വം ടിപര്‍ലോറി ബൈകില്‍ ഇടിച്ചുവെന്നാണ് ശരത് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഈസ്റ്റര്‍ ദിനത്തില്‍ രഞ്ജിതുമായി വാക് തര്‍ക്കമുണ്ടായെന്നും അതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നുമാണ് ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുള്ളത്.
ഈസ്റ്റര്‍ ദിനത്തില്‍ രഞ്ജിതുമായി വാക് തര്‍ക്കമുണ്ടായെന്നും അതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നുമാണ് ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുള്ളത്. ശരത്തിനെ കസ്റ്റഡിയില്‍ എടുക്കുന്നതിനായി പൊലീസ് അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ കൊലപാതകം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ എന്ന് പൊലീസ് പറഞ്ഞു.
Keywords: Death of murder accused is not accident; driver of tipper lorry surrenders, Murder, Accident, Police, Court, Custody, Kerala, Application, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.