മുലയൂട്ടുന്നതിനിടയില്‍ ഭാര്യയെയും കുഞ്ഞിനേയും യുവാവ് ജീവനോടെ കത്തിച്ചു

 


റാഞ്ചി: മുലയൂട്ടുന്നതിനിടയില്‍ ഭാര്യയേയും കൈക്കുഞ്ഞിനേയും യുവാവ് ജീവനോടെ കത്തിച്ചു. സ്ത്രീധനപീഡന കൊലപാതകത്തിന്റെ ഒടുവിലത്തെ ഇരയാണ് 22 കാരിയായ അന്നു ദേവി. വ്യാഴാഴ്ച ജാര്‍ഖണ്ഡിലാണ് സംഭവം നടന്നത്. സ്ത്രീധനമാവശ്യപ്പെട്ടിട്ടും അന്നു ദേവി പണം നല്‍കാഞ്ഞതിനെതുടര്‍ന്നാണ് ഭര്‍ത്താവ് ഗുഞ്ജന്‍ മസത് ഭാര്യയേയും ഏക മകളേയും അഗ്‌നിക്കിരയാക്കിയത്.

ഇരുവരേയും ജീവനോടെ കത്തിച്ചശേഷം അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ ഇയാള്‍ അഗ്‌നികുണ്ഡത്തിന് സമീപം മൃതദേഹങ്ങള്‍ കൊണ്ടിട്ടു. പിറ്റേന്ന് വീടിനുപുറത്ത് കുഞ്ഞിന്റേയും അന്നു ദേവിയുടേയും കത്തിയ ദേഹങ്ങള്‍ കണ്ടെത്തിയ അയല്‍ വാസികളാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ സംഭവ ദിവസം തന്നെ ഇരുവരുടേയും ജീവന്‍ പൊലിഞ്ഞിരുന്നു.

മുലയൂട്ടുന്നതിനിടയില്‍ ഭാര്യയെയും കുഞ്ഞിനേയും യുവാവ് ജീവനോടെ കത്തിച്ചുഅയല്‍ വാസികളുടെ മൊഴിയില്‍ പോലീസ് ഗുഞ്ജന്‍ മസതിനേയും മാതാപിതാക്കളേയും അറസ്റ്റുചെയ്തു.

SUMMARY: Ranchi: In a shocking incident of dowry death, a 22-year old woman Annu Devi was burnt alive in Jharkhand while she breastfed her infant daughter on Thursday.

Keywords: National, Murder, Dowry, Burnt Alive, Ranchi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia