Assault | 'കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിയും'; ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി; 2 പേർ അറസ്റ്റിൽ

 


കൊൽക്കത്ത: (www.kvartha.com) ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിൽ പശ്ചിമ ബംഗാളിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. അസമിലെ ഗുവാഹത്തിയിൽ നിന്ന് വടക്കൻ ബംഗാളിലെ അലിപുർദുവാറിലേക്കുള്ള യാത്രക്കിടെ കഴിഞ്ഞ ശനിയാഴ്‌ചയാണ് കൈക്കുഞ്ഞിൻറെ മുന്നിൽ യുവതി ക്രൂര പീഡനത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു.

Assault | 'കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിയും'; ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി; 2 പേർ അറസ്റ്റിൽ

'ശനിയാഴ്‌ച രാത്രി ജെനറൽ കംപാട്മെന്റിൽ കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവതിയെ മറ്റു യാത്രക്കാർ ഇല്ലാത്ത തക്കം നോക്കി രണ്ടുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഒരാൾ കുഞ്ഞിനെ കൈക്കലാക്കുകയും പുറത്തേക്ക് വലിച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്താണ് പീഡനത്തിന് ഇരയാക്കിയത്', യുവതി നൽകിയ മൊഴി ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.

കോചിലെ മറ്റു യാത്രക്കാർ ഇറങ്ങിയതോടെയാണ് പ്രതികൾ തന്നെ ഉപദ്രവിച്ചതെന്നും ട്രെയിൻ അടുത്ത സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് അക്രമികൾ വിട്ടു പോയതെന്നും യുവതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
ഭയന്ന് വിറച്ച യുവതി ട്രെയിനിൽ നിന്നും ഇറങ്ങിയോടി പൊലീസിൽ വിവരം പറയുകയായിരുന്നെന്നും, സംഭവത്തിൽ അന്വേഷണം നടത്തി മുഈനുൽ ഹഖ്, എൻ അബ്ദുൽ എന്നിവരെ അറസ്റ്റ് ചെയ്‌തതായും, ഇവരെ അലിപുർദുവാറിലെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയതായും അന്വേഷണ സംഘം അറിയിച്ചു.

Keywords: News, National, Train, Arrest, Crime, Woman, Men, Compartment, Saturday, Station, Police, Kolkata, Complaint that woman threatened and assaulted in train.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia