മലപ്പുറത്ത് നാലര വയസുകാരിയെ പീഡിപ്പിച്ച കേസ് പൊലീസ് ഒത്തുതീര്‍പ്പാക്കിയെന്ന പരാതിയുമായി ഇരയാക്കപ്പെട്ട കുട്ടിയുടെ അമ്മ; നിഷേധിച്ച് പൊലീസ്
Jul 15, 2021, 11:22 IST
മലപ്പുറം: (www.kvartha.com 15.07.2021) മലപ്പുറത്ത് പോക്‌സോ കേസ് പൊലീസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതി. പീഡനത്തിന് ഇരയായ കുട്ടിയുടെ അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. അയല്‍വാസിയായ യുവാവ് നാലര വയസുകാരിയെ പീഡനത്തിരയാക്കിയ കേസ് പൊലീസ് ഒത്ത് തീര്‍ന്നെന്ന് എഴുതിച്ച് വിട്ടുവെന്നാണ് പരാതി. പണം വാങ്ങി കേസ് ഒത്തുതീര്‍ന്നെന്ന് പൊലീസ് തന്നെ പ്രചരിപ്പിച്ചുവെന്നും കുട്ടിയുടെ അമ്മ പറയുന്നു.
അയല്‍വാസിയായ യുവാവ് നാലര വയസുകാരിയെ പീഡനത്തിരയാക്കിയെന്നും കേസ് പൊലീസ് ഒത്ത് തീര്‍ന്നെന്ന് എഴുതിച്ച് വിട്ടുവെന്നുമാണ് പരാതി. യുവാവ് അമ്മയോട് മോശമായി സംസാരിച്ചതും കുട്ടിയെ ഉപദ്രവിച്ചതും നേരിട്ട് പൊലീസുകാരോട് പരാതിപ്പെട്ടുവെന്നും എന്നിട്ടും കേസെടുക്കാതെ ഒത്തു തീര്‍ന്നതായി എഴുതിച്ച് വിടുകയായിരുന്നുവെന്നും കുട്ടിയുടെ അമ്മ പറയുന്നു.
ഒരു ലക്ഷം രൂപ വാങ്ങി കേസ് ഒത്തു തീര്‍പ്പാക്കിയെന്ന് പ്രചരിപ്പിച്ച പൊലീസുകാരനെതിരെ അമ്മ എസ്പിക്ക് പരാതി നല്‍കി. അതേസമയം കുട്ടിയെ പീഡിപ്പിച്ച കാര്യം പരാതിക്കാരി പറഞ്ഞില്ലെന്നും അമ്മയെ ഉപദ്രവിച്ച കാര്യം മാത്രമേ പരാതിയിലുള്ളൂവെന്നും പൊലീസ് ന്യായീകരിക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.