റോഡ് പണിക്കെത്തിയെ യുവാവിനെയും യുവതിയെയും അകാരണമായി മര്‍ദിച്ചതായി പരാതി; സിഐയ്‌ക്കെതിരെ കേസ്

 


പാലക്കാട്: (www.kvartha.com 12.04.2022) റോഡ് പണിക്കെത്തിയെ യുവാവിനെയും യുവതിയെയും സിഐ അകാരണമായി മര്‍ദിച്ചതായി പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നല്ലളം സി ഐ കൃഷ്ണനെതിരെ അഗളി പൊലീസ് കേസെടുത്തു. തൊടുപുഴ സ്വദേശിയായ അലക്‌സ്, കൃഷ്ണഗിരി സ്വദേശിയായ മരതകം എന്നിവരാണ് പരാതി നല്‍കിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.

റോഡ് പണിക്കെത്തിയെ യുവാവിനെയും യുവതിയെയും അകാരണമായി മര്‍ദിച്ചതായി പരാതി; സിഐയ്‌ക്കെതിരെ കേസ്

റോഡില്‍ നില്‍ക്കുകയായിരുന്ന തങ്ങളെ സിഐ അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന് അലക്‌സും മരതകവും ആരോപിച്ചു. കാറിലെത്തിയ സിഐ വാഹനം നിര്‍ത്തി രാത്രി റോഡില്‍ നില്‍ക്കുന്നതെന്തിനാണെന്ന് ഇവരോട് ചോദിച്ചു. റോഡിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടി വന്നതാണെന്ന് മറുപടി നല്‍കിയെങ്കിലും ഇത് ഇഷ്ടപ്പെടാത്ത ഇയാള്‍ കയര്‍ക്കുകയും അലക്‌സിനെ മര്‍ദിക്കുകയുമായിരുന്നു. മരതകത്തിന്റെ മുഖത്തും അടിച്ചതായും പരാതിയില്‍ പറയുന്നു.

സിഐ മദ്യലഹരിയിലായിരുന്നുവെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും സി ഐ കൃഷ്ണനെ വിളിച്ച് വരുത്തി വിവരങ്ങള്‍ തിരക്കിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും അഗളി പൊലീസ് വ്യക്തമാക്കി.

Keywords: Palakkad, News, Kerala, Case, Case, Woman, Crime, Attack, Police, Complaint that man and woman attacked by CI, case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia