14കാരിയെ പീഡിപ്പിച്ചതായി പരാതി; ബാഡ്മിന്റണ്‍ പരിശീലകന്‍ അറസ്റ്റില്‍
Oct 4, 2021, 12:13 IST
പൂനെ: (www.kvartha.com 04.10.2021) 14കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബാഡ്മിന്റണ്‍ പരിശീലകന്‍ അറസ്റ്റില്‍. ശനിയാഴ്ച രാവിലെ പൂനെയിലെ കായിക സമുച്ചയത്തില്‍ വച്ചാണ് സംഭവം. പരിശീലനത്തിനായി വന്ന പെണ്‍കുട്ടിയോട് ഷടില്‍ ബോക്‌സ് ജിം ലോകറില്‍ വെയ്ക്കാന്‍ പ്രതി ആവശ്യപ്പെടുകയും തുടര്‍ന്ന് പിന്തുടര്‍ന്ന് അരികിലെത്തിയ ഇയാള്‍ ഹസ്തദാനം ചെയ്തതിന് പിന്നാലെയാണ് മോശമായി പെരുമാറിയതെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു.
കുതറിമാറി രക്ഷപെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ തടയാന്‍ ശ്രമിച്ചതായും കൈയ്ക്ക് കടന്ന് പിടിച്ചതായും എഫ് ഐ ആറിലുണ്ട്. വീട്ടിലെത്തിയ കുട്ടി സംഭവം മാതാവിനോട് വിവരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കുടുംബം സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന എസ് ഐ പറഞ്ഞു. പോക്‌സോയും ഐപിസിയിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Keywords: News, National, Crime, Complaint, Girl, Molestation, Police, Arrest, Complaint that 14-year-old girl molested; Badminton coach arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.