Complaint | 'അപവാദം പറഞ്ഞത് ചോദ്യം ചെയ്ത വീട്ടമ്മയുടെ സ്‌കൂടര്‍ കത്തിച്ചു'; സമീപവാസിക്കെതിരെ കേസ്

 


തിരുവനന്തപുരം: (www.kvartha.com) അപവാദം പറഞ്ഞത് ചോദ്യം ചെയ്ത വീട്ടമ്മയുടെ സ്‌കൂടര്‍ കത്തിച്ചുവെന്ന പരാതിയില്‍ സമീപവാസിക്കെതിരെ പൊലീസ് കേസെടുത്തു. കഴക്കൂട്ടം കണിയാപുരം കണ്ടലിലാണ് സംഭവം. പുത്തന്‍കടവ് സ്വദേശിനി ശാഹിനയുടെ വീട്ടിന് മുന്നില്‍ പാര്‍ക് ചെയ്തിരുന്ന സ്‌കൂടറാണ് കഴിഞ്ഞ ദിവസം കത്തി നശിച്ചത്. സമീപവാസിയായ നൗഫല്‍ എന്ന യുവാവാണ് വാഹനം കത്തിച്ചതെന്ന് ശാഹിന പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും നൗഫലാണോ വാഹനം കത്തിച്ചതെന്ന് സ്ഥിതികരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സമീപവാസിയായ നൗഫല്‍ കഴിഞ്ഞ കുറെ നാളുകളായി തന്നെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നതായി ശാഹിന പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ സഹോദരന്റെ അടുത്ത് നൗഫല്‍ ശാഹിനയെ കുറിച്ച് അപവാദം പറയുകയും തുടര്‍ന്ന് യുവാവ് ഇത് വിലക്കുകയും ചെയ്തു. ഇതോടെ നൗഫല്‍ യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് കാലില്‍ അടിക്കുകയും മുഖത്തടിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. 

Complaint | 'അപവാദം പറഞ്ഞത് ചോദ്യം ചെയ്ത വീട്ടമ്മയുടെ സ്‌കൂടര്‍ കത്തിച്ചു'; സമീപവാസിക്കെതിരെ കേസ്

ഈ സംഘര്‍ഷത്തിനിടെ പ്രദേശവാസികളാണ് നൗഫലിനെ പിടിച്ചുമാറ്റിയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ശാഹിന, നൗഫല്‍ തന്നെ കുറിച്ച് അപവാദം പറയുന്നത് ചോദ്യം ചെയ്തു. ഇതേതുടര്‍ന്ന് നൗഫല്‍ യുവതിയെ അസഭ്യം വിളിച്ചതായും പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് രാത്രി വീട്ടുമുറ്റത്ത് വച്ചിരുന്ന സ്‌കൂടര്‍ കത്തിയതെന്ന് ശാഹിന പരാതിയില്‍ പറയുന്നു. തന്നോടുള്ള വൈരാഗ്യം മൂലം നൗഫലാണ് സ്‌കൂടര്‍ കത്തിച്ചതെന്ന് ശാഹിന നല്‍കിയ പരാതിയില്‍ പറയുന്നു. 

Keywords:  Thiruvananthapuram, News, Kerala, Complaint, Crime, Thiruvananthapuram: Complaint that neighbour burnt the scooter of the housewife.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia