കോവിഡ് പോസിറ്റീവ് ആയ പ്രതി നഴ്സിനോട് അപമര്യാദയായി പെരുമാറിയതായി പരാതി
May 13, 2021, 12:16 IST
തൃപ്പുണിത്തുറ: (www.kvartha.com 13.05.2021) കോവിഡ് പോസിറ്റീവ് ആയ പ്രതി നഴ്സിനോട് അപമര്യാദയായി പെരുമാറിയതായി പരാതി. തൃപ്പുണിത്തുറയില്‍ ഡൊമിസിലിയറി കെയര്‍ സെന്ററിലാണ് സംഭവം. ഡിസിസിയില്‍ വച്ച് നടന്നു പോകുന്നതിനിടെ നഴ്സിനെ കയറി പിടിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.
സംഭവത്തില്‍ കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖിലിനെതിരെ ഹില്‍ പൊലസ് പൊലീസ് കേസെടുത്തു. ഇയാള്‍ അബ്കാരി കേസില്‍ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതിയാണ്. കാക്കനാട് ജില്ല ജയിലിനോട് ചേര്‍ന്നുള്ള ബോര്‍സ്റ്റല്‍ സ്‌കൂളില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന അഖിലിനെ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ഡിസിസിയിലേക്ക് മാറ്റിയത്.
Keywords: News, Kerala, Complaint, Police, Crime, Accused, Nurse, COVID-19, Patient, Case, Remanded, Complained that covid patient behaved rudely to nurse
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.