കണ്‍മുന്നില്‍ അമ്മയെ അച്ഛന്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത് കണ്ടതിന്റെ ആഘാതത്തില്‍ 8 വയസുകാരി; അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോമോള്‍ തീവ്രപരിചരണ വിഭാഗത്തില്‍
Apr 29, 2021, 17:19 IST
ചെങ്ങന്നൂര്‍: (www.kvartha.com 29.04.2021) കണ്‍മുന്നില്‍ അമ്മയെ അച്ഛന്‍ വെട്ടിപ്പരുക്കേല്‍പ്പിക്കുന്നത് കണ്ടതിന്റെ ആഘാതത്തില്‍ എട്ടു വയസ്സുകാരി. ആ കാഴ്ചയില്‍ നിന്ന് പെണ്‍കുട്ടി ഇനിയും മോചിതയായിട്ടില്ല. കഴിഞ്ഞദിവസം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ കൗണ്‍സലിങ്ങിനു വിധേയയായ പെണ്‍കുട്ടി ഇപ്പോള്‍ കുറ്റപ്പുഴയില്‍ അമ്മ ജോമോളുടെ വീട്ടിലാണ്.
അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോമോള്‍ താന്‍ ജോലി ചെയ്യുന്ന തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണിപ്പോഴും. കഴുത്തിനേറ്റ മുറിവ് ആഴമുള്ളതാണ്. കൈവിരലിന്റെ അസ്ഥി വെട്ടേറ്റു പൊട്ടിയിരുന്നു. അപകടനില തരണം ചെയ്‌തെങ്കിലും വാര്‍ഡിലേക്കു മാറ്റിയിട്ടില്ല. ജോമോന്റെ സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് പേരിശേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ നടന്നു.
Keywords: Girl frightened by the violence, Alappuzha, News, Local News, Attack, Crime, Criminal Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.