Charge Sheet | കേരളത്തെ ഞെട്ടിച്ച ഡോ. വന്ദന കൊലക്കേസിൽ കുറ്റപത്രം ഉടൻ സമർപിക്കും; സന്ദീപിന്‍റെ വസ്ത്രത്തിലെ രക്തക്കറ നിർണായക തെളിവ്
Aug 1, 2023, 15:22 IST
കൊല്ലം: (www.kvartha.com) കൊട്ടാരക്കര താലൂക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ (25) സർജികൽ കത്രിക ഉപയോഗിച്ച് തുടർച്ചയായി കുത്തി കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. മെയ് 10 നായിരുന്നു ഡോ. വന്ദന ദാസിനെ ആശുപത്രിയിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയത്. അതിനിടെ കേസിൽ അന്വേഷണ സംഘം ചൊവ്വാഴ്ച (ഓഗസ്റ്റ് ഒന്ന്) കുറ്റപത്രം സമർപിക്കും. കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപിക്കുക. പ്രതി സന്ദീപ് ബോധപൂർവം വന്ദന ദാസിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നത്.
പ്രതിയുടെ കസ്റ്റഡി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപിക്കുന്നത്. ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും ഈ കേസില്‍ ഏറ്റവും നിർണായകമാണ്. പ്രതി സന്ദീപ്, വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തുന്നതായി കണ്ടുവെന്ന ദൃക്സാക്ഷി മൊഴിയും സന്ദീപിന്റെ വസ്ത്രത്തിലെ വന്ദനാ ദാസിന്‍റെ രക്തക്കറയുമാണ് കേസിലെ പ്രധാന തെളിവ്. കഴിഞ്ഞ ദിവസം, സന്ദീപിന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപൽ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.
മന:പൂർവമുള്ള കൊലപാതകമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തിലുണ്ടായതാണെന്നുമാണ് പ്രതിയുടെ വിശദീകരണം. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ ആവശ്യം അംഗീകരിക്കുകയായിരുന്നു കോടതി. ജാമ്യം തേടി ഹൈകോടതിയെ സമീപിക്കാനാണ് പ്രതിയുടെ തീരുമാനം.
Keywords: News, Kerala, Kollam, Charge sheet, Dr. Vandana, Murder Case, Investigation, Court, Charge sheet to be submitted soon in Dr Vandana murder case.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.