അസം അതിര്‍ത്തിയില്‍ രൂപപ്പെട്ട സംഘര്‍ഷം വെടിവെപ്പില്‍ കലാശിച്ച സംഭവം; പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം മിസോറാം പൊലീസുകാര്‍ ആഘോഷിക്കുന്ന രംഗം ദുഃഖകരവും നടുക്കമുളവാക്കുന്നതുമാണെന്ന് അസം മുഖ്യമന്ത്രി, രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യ സംഭവമെന്ന് കോണ്‍ഗ്രസ്
Jul 27, 2021, 14:00 IST
ഗുവാഹതി: (www.kvartha.com 27.07.2021) കഴിഞ്ഞ ദിവസം അസം അതിര്‍ത്തിയില്‍ രൂപപ്പെട്ട സംഘര്‍ഷം വെടിവെപ്പില്‍ കലാശിച്ച നിര്‍ഭാഗ്യ സംഭവങ്ങള്‍ക്കു ശേഷം മിസോറാം പൊലീസുകാര്‍ ആഘോഷിക്കുന്ന രംഗം ദുഃഖകരവും നടുക്കമുളവാക്കുന്നതുമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഈ സംഭവം ഭീതിയുണര്‍ത്തുന്നതാണെന്ന് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
ആറ് അസം പൊലീസുകാരെ കൊലപ്പെടുത്തുകയും നിരവധി പേരെ പരിക്കേല്‍പിക്കുകയും ചെയ്ത ശേഷം എങ്ങനെയാണ് ഗുണ്ടകള്‍ക്കൊപ്പം ചേര്‍ന്ന് ആഘോഷിക്കുകയെന്ന് ഹിമന്ത ചോദിച്ചു. ആക്രമണത്തിന് മിസോറാം പൊലീസുകാര്‍ ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇത് സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസം പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം മിസോറാം സംഘം ആഘോഷിക്കുന്ന വിഡിയോ പുറത്തെത്തിയിരുന്നു.
സംസ്ഥാന അതിര്‍ത്തിയായ ലൈലാപൂരില്‍ മിസോറാം പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സി ആര്‍ പി എഫ് സാന്നിധ്യമാണ് കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കിയത്.
വിഷയത്തില്‍ ഇരു മുഖ്യമന്ത്രിമാരും തമ്മില്‍ വാക്‌പോര് ശക്തമായതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടു. അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരുവിഭാഗവും ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
അതേ സമയം, രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇരു സംസ്ഥാനങ്ങളിലെ പൊലീസുകാര്‍ പരസ്പരം വെടിവെച്ച് നിരവധി പേര്‍ കൊല്ലപ്പെടുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
'ഇന്‍ഡ്യയുടെ ചരിത്രത്തില്‍ സമാനമായൊന്ന് ഉണ്ടായിട്ടില്ല. ഇത് നാണക്കേടാണ്. കേന്ദ്രത്തിലും സംസ്ഥാനത്തും ബി ജെ പിയാണ് ഭരിക്കുന്നത്. ക്രമസമാധാനം പാലിക്കാന്‍ സംസ്ഥാന സര്‍കാരിനായില്ല. രണ്ടു സംസ്ഥാന സര്‍കാരുകളും പിരിച്ചുവിടണം'- കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
ലൈലാപൂര്‍ അതിര്‍ത്തിയിലുള്ള സുരക്ഷ വിഭാഗത്തിനു നേരെ മിസോറാം പക്ഷത്തെ സാമൂഹിക ദ്രോഹികള്‍ ചേര്‍ന്ന് കല്ലേറ് നടത്തുന്നത് തുടര്‍ക്കഥയായിരുന്നുവെന്നും ഒടുവില്‍ രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുകയായിരുന്നുവെന്നും അസം പൊലീസ് കുറ്റപ്പെടുത്തുന്നു.
എന്നാല്‍, ഐ ജി പിയുടെ നേതൃത്വത്തില്‍ 200 ഓളം അസം സായുധ പൊലീസ് സംഘം അതിര്‍ത്തി കടന്ന് വയ്‌രെങ്‌റ്റെ ഓടോ സ്റ്റാന്‍ഡിലെത്തി കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നുവെന്നും അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും മിസോറാമും കുറ്റപ്പെടുത്തി. തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്.
After killing 5 Assam police personnel and injuring many , this is how Mizoram police and goons are celebrating.- sad and horrific pic.twitter.com/fBwvGIOQWr
— Himanta Biswa Sarma (@himantabiswa) July 26, 2021
Keywords: News, National, India, Assam, Attack, Police, Crime, Killed, Chief Minister, Congress, Celebration by Mizoram Police, Goons Emerges After Killing Police Personnel, CM Himanta Biswa Says 'Sad & Horrific'Deeply painful & unacceptable !
— Randeep Singh Surjewala (@rssurjewala) July 26, 2021
NDA-BJP Govts rule Assam & Mizoram & BJP Govt rules in Delhi.
This is a clear failure of the two CM’s & Govts to maintain law & order pushing the States into unwarranted violence.
What is the accountability of Sh. Amit Shah. Quit or act. pic.twitter.com/DGuz2RPw6x
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.