Bus Stop | നിര്‍മാണത്തിനായി ചെലവിട്ടത് 10 ലക്ഷം രൂപ; ബെംഗ്‌ളൂറില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം കാണാതായി!
Oct 6, 2023, 18:13 IST
ബെംഗ്‌ളൂറു: (KVARTHA) നഗരത്തിലെ പ്രധാന നിരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രം കാണാതായി. കഴിഞ്ഞ ആഴ്ച നിര്‍മാണം പൂര്‍ത്തിയാക്കിയ ബസ് ഷെല്‍ടറാണ് കാണാതെ പോയത്. 10 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച കണിങ്ഹാം റോഡില്‍ സ്ഥാപിച്ചിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് മോഷണം പോയത്.
ബസ് ഷെല്‍ടറിലെ ഇരിപ്പിടങ്ങളും പുറംഘടനയുമെല്ലാം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചുള്ളതായിരുന്നു. ഇവിടുത്തെ കസേരകളും തൂണുകളും മേല്‍ക്കൂരയുമെല്ലാം മോഷ്ടാക്കള്‍ കടത്തിക്കൊണ്ടു പോയി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
എന്നാല്‍ ഇപ്പോള്‍ ബെംഗ്‌ളൂറു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്റെ കീഴിലാണ് ബസ് ഷെല്‍ടറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഈ മാസം ആദ്യമാണ് ഇത് മോഷണം പോയത്. പിന്നാലെ ബസ് ഷെല്‍ടറിന്റെ നിര്‍മാണ ചുമതലയുള്ള കംപനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ബെംഗ്‌ളൂറില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കാണാതാകുന്നത് ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ മാര്‍ചില്‍ എച് ആര്‍ ബി ആര്‍ ലേഔടില്‍ 30 വര്‍ഷം പഴക്കമുള്ള ബസ് സ്റ്റോപും കാണാതായിരുന്നു. ഈ സംഭവത്തില്‍ സമീപത്തുള്ള ഒരു വ്യാപാര സ്ഥാപനത്തിനെതിരെയാണ് പരാതി ഉയര്‍ന്നത്.
Keywords: News, National, National-News, Crime, Bus Stop, ₹ 10 Lakh, Missing, Bengaluru News, Police, Launch, Probe, Crime-News, Bus Stop Worth ₹ 10 Lakh Goes Missing In Bengaluru, Police Launch Probe.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.