Financial Fraud | ബാലരാമപുരം കൊലപാതകം: ചുരുളഴിയാതെ ദുരൂഹതകൾ; കേസിൽ ട്വിസ്റ്റായി അമ്മക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതികൾ

 
Balaraamapuram murder investigation and fraud allegations against the mother.
Balaraamapuram murder investigation and fraud allegations against the mother.

Photo: Arranged

● ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതിക്കാർ.
● കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചെങ്കിലും മൊഴി മാറ്റി പറയുന്നു.
● കൊലപാതകത്തിന്റെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല.

തിരുവനന്തപുരം: (KVARTHA) ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദു കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പുരോഗമിക്കുമ്പോഴും ട്വിസ്റ്റുകൾ. കുട്ടിയുടെ അമ്മ ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതികളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ശ്രീതു പലരിൽ നിന്നും പണം വാങ്ങിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ദേവസ്വം ബോർഡിൽ താൽക്കാലിക ജീവനക്കാരിയായിരുന്ന ശ്രീതു താൻ ഉയർന്ന പദവി വഹിക്കുന്ന ഉദ്യോഗസ്ഥയാണെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയെന്നാണ് പരാതിക്കാർ പറയുന്നത്. ദേവസ്വം ബോർഡിൽ ജോലി ലഭിക്കുമെന്ന് വാഗ്ദാനം നൽകി ശ്രീതു പണം തട്ടിയതായി മൂന്നുപേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവരിൽനിന്ന് പൊലീസ് മൊഴിയെടുത്തു. കൂടുതൽ പരാതികൾ വരുന്നുണ്ടെന്നും സൂചനയുണ്ട്.

ദുരൂഹതകൾ ബാക്കി

അതേസമയം കുഞ്ഞിനെ കൊന്നതിൻ്റെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചുവെങ്കിലും മൊഴി മാറ്റി പറയുന്നത് പൊലീസിനെ കുഴക്കുകയാണ്. ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മാനസികാരോഗ്യ വിദഗ്ധൻ്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. കൊലപാതകത്തിലെ ദുരൂഹത നീക്കാനായി കൂടുതൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ മാസം 27നായിരുന്നു സംഭവം. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രാവിലെ 8.15ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

അന്വേഷണം പുരോഗമിക്കുന്നു

ബാലരാമപുരം കൊലപാതകത്തിൽ പൊലീസ് എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ അമ്മ ശ്രീതുവിനെ തുടർച്ചയായി ചോദ്യം ചെയ്യുന്നുണ്ട്. ശ്രീതുവിന്റെ സഹോദരൻ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾക്ക് മാനസിക സ്ഥിരതയില്ലെന്ന് എസ്പി കെ സുദർശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും. ഈ കേസിൽ സത്യം പുറത്തുവരുന്നത് വരെ കാത്തിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.

ഈ വാർത്ത പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

Balaraamapuram murder case has additional twists, with the victim’s mother accused of financial fraud, while the real motive for the murder remains unclear.

#Balaraamapuram #MurderCase #FinancialFraud #KeralaNews #CrimeNews #Investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia