Attappady Murder Case | അട്ടപ്പാടിയില്‍ 22 കരനെ തല്ലിക്കൊന്ന കേസ്; 2 പേര്‍ കൂടി അറസ്റ്റില്‍

 




പാലക്കാട്: (www.kvartha.com) അട്ടപ്പാടിയില്‍ യുവാവിനെ അടിച്ച് കൊന്ന കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അശ്‌റഫ്, സുനില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. അട്ടപ്പാടി നരസിമുക്കില്‍ വെച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോറാ(22)ണ് കൊല്ലപ്പെട്ടത്. സുഹൃത്ത് കണ്ണൂര്‍ സ്വദേശി വിനായകന് മര്‍ദനമേറ്റിരുന്നു.

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പണമിടപാടിനെ ചൊല്ലിയുള്ള  തര്‍ക്കത്തിനിടെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോറിനെ അടിച്ചു കൊന്നത്. തോക്ക് കച്ചവടുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ്, മര്‍ദനത്തിലും കൊലപാതകത്തിലും കലാശിച്ചത്. കിളികളെ കൊല്ലുന്ന തോക്ക് കണ്ണൂരില്‍ നിന്ന് എത്തിച്ച് നല്‍കാമെന്ന ഉറപ്പില്‍ പ്രതികളില്‍ നിന്ന് നന്ദകിഷോറും വിനായകനും ഒരുലക്ഷം രൂപ വാങ്ങിയിരുന്നു.

Attappady Murder Case | അട്ടപ്പാടിയില്‍ 22 കരനെ തല്ലിക്കൊന്ന കേസ്; 2 പേര്‍ കൂടി അറസ്റ്റില്‍


എന്നാല്‍ പറഞ്ഞ സമയത്തിനകം തോക്ക് എത്തിച്ചുകൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോള്‍ അത് നല്‍കിയതുമില്ല. മര്‍ദനമേറ്റ നന്ദകിഷോറിനെയും വിനായകനെയും ആശുപത്രിയിലെത്തിച്ച് പ്രതികള്‍ മുങ്ങുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ വിനായകനെ പ്രതികള്‍ നാല് ദിവസമായി കസ്റ്റഡിയില്‍വച്ച് മര്‍ദിക്കുകയായിരുന്നു. ഇതുമൂലം വിനായകന്റെ ശരീരം മുഴുവന്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. നന്ദകിഷോര്‍ ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Keywords:  News,Kerala,State,Murder case,Local-News,Police,Crime,Accused, Attappady Murder Case: Two  arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia