ഇതിനൊക്കെ ആരെ കുറ്റം പറയണം? '11 കാരിയെ സഹോദരനും പിതാവും ബലാത്സംഗം ചെയ്തു; മുത്തച്ഛനും അകന്ന അമ്മാവനും പീഡിപ്പിച്ചു'; വെളിപ്പെടുത്തിയത് സ്‌കൂളിൽ; കേസെടുത്ത് പൊലീസ്
Mar 19, 2022, 18:58 IST
പൂനെ: (www.kvartha.com 19.03.2022) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൗമാരക്കാരനായ സഹോദരനും പിതാവും വെവ്വേറെ ബലാത്സംഗം ചെയ്യുകയും മുത്തച്ഛനും അകന്ന അമ്മാവനും പീഡിപ്പിക്കുകയും ചെയ്തതായി പൂനെ പൊലീസ് വെളിപ്പെടുത്തി. കഴിഞ്ഞ അഞ്ച് വർഷമായി കുറ്റകൃത്യം നടന്നുവന്നിരുന്നതായും പൊലീസ് പറഞ്ഞു. ബലാത്സംഗത്തിനും പീഡനത്തിനും ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ (IPC) വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പുനെ നഗരത്തിലെ ബണ്ട്ഗാർഡൻ പൊലീസ് സ്റ്റേഷനിൽ, പെൺകുട്ടിയുടെ സഹോദരനും പിതാവിനും (45) എതിരെ ഐപിസി സെക്ഷൻ 376 പ്രകാരം ബലാത്സംഗത്തിനും മുത്തച്ഛൻ (60), അകന്ന അമ്മാവൻ (25) എന്നിവർക്കെതിരെ സെക്ഷൻ 354 പ്രകാരവും കേസെടുത്തു. 11 വയസുള്ള ഇരയും കുടുംബാംഗങ്ങളും ബിഹാർ സ്വദേശികളാണ്. ഇവർ ഇപ്പോൾ പൂനെയിലാണ് താമസിക്കുന്നത്.
'പെൺകുട്ടി തന്റെ സ്‌കൂളിലെ 'നല്ല സ്പർശനവും മോശം സ്പർശവും' സെഷനിൽ തുറന്ന് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി അവളുടെ പീഡനം തുടരുകയായിരുന്നു', പൊലീസ് ഇൻസ്പെക്ടർ (ക്രൈം) അശ്വിനി സത്പുതേ പറഞ്ഞു. 2017ൽ ബിഹാറിൽ താമസിക്കുമ്പോഴാണ് പിതാവ് മകളെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയതെന്ന് പരാതി ഉദ്ധരിച്ച് സത്പുതെ പറഞ്ഞു.
'പെൺകുട്ടിയുടെ സഹോദരൻ 2020 നവംബറിലാണ് അവളെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയത്. അവളുടെ മുത്തച്ഛനും അകന്ന അമ്മാവനും അവളെ മോശമായി സ്പർശിച്ചിരുന്നു', പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു. എല്ലാ സംഭവങ്ങളും വെവ്വേറെ നടന്നതിനാലും പ്രതികൾ പരസ്പരം ചെയ്തികളെക്കുറിച്ച് അറിയാത്തതിനാലും ഇത് കൂട്ടബലാത്സംഗമല്ലെന്ന് സത്പുതെ പറഞ്ഞു. എല്ലാവർക്കുമെതിരെ പോക്സോ വകുപ്പുകളും ചുമത്തും.

Keywords: News, National, Pune, Top-Headlines, Maharashtra, Molestation, Assault, Complaint, Police, Case, Girl, Family, Crime, POCSO, Assault complaint; police registered case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.