Arrested | 'പകല്‍ സമയത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവര്‍ച'; പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പെടെ 3 പേര്‍ അറസ്റ്റില്‍
Oct 26, 2023, 16:18 IST
ആലപ്പുഴ : (KVARTHA) വീട്ടില്‍ ആളില്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്ന് കവര്‍ച നടത്തിയെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പെടെ മൂന്നുപേര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശികളായ എം ഡി സല്‍മാന്‍ (20), എസ് ആര്‍ രാഖിഹ് (19), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് കുത്തിയതോട് പൊലീസ് പിടികൂടിയത്. ഒക്ടോബര്‍ 22ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം.
പൊലീസ് പറയുന്നത്: ആലപ്പുഴ കുത്തിയതോട് നാളികാട്ട് ശ്രീരാമകുമാര ക്ഷേത്രത്തിന് സമീപത്തെ ബാലകൃഷ്ണ ഷേണായിയുടെ വീടാണ് മൂന്നംഗ സംഘം കുത്തിത്തുറന്നത്. തുടര്‍ന്ന് ഇലക്ട്രോനിക്‌സ് ഉപകരണങ്ങളും നിലവിളക്കുകളും കവരുകയായിരുന്നു. വീട്ടുകാര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ സമയത്തായിരുന്നു മോഷണം നടത്തിയത്.
സംഭവ സ്ഥലത്ത് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കാനെത്തിയതായിരുന്നു ഇവര്‍. ശേഷം മോഷണം നടത്തി കടന്നു കളയുകയായിരുന്നു. മൂന്ന് പേരെ ചന്തിരൂര്‍, നോര്‍ത് പറവൂര്‍ എന്നിവിടങ്ങളിലെ താമസസ്ഥലത്ത് നിന്നാണ് പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, House, Arrest, Accused, Remanded, Thuravoor, Robbery, Arrested, Theft, Crime, Alappuzha, Minor, Alappuzha: Three including one minor arrested in robbery case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.