Arrested | മന്ത്രവാദത്തിന്റെ പേരില്‍ ക്രൂരത! 'ബാധയൊഴിപ്പിക്കാനായി യുവതിയെ കെട്ടിയിട്ട് മര്‍ദിച്ചു; ഭര്‍ത്താവും ബന്ധുക്കളും മന്ത്രവാദികളും അറസ്റ്റില്‍
ആലപ്പുഴ: (www.kvartha.com) ഭരണിക്കാവില്‍ യുവതിയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയെന്ന പരാതിയില്‍ ഭര്‍ത്താവ് ഉള്‍പടെ ആറുപേര്‍ അറസ്റ്റില്‍. ഭര്‍ത്താവ് അനീഷ് (34), ബന്ധുക്കളായ ഷാഹിന (23), ഷിബു (31), മന്ത്രവാദികളായ അന്‍വര്‍ ഹുസൈന്‍ (28), ഇമാമുദീന്‍ (35), സുലൈമാന്‍ (52) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ബാധയൊഴിപ്പിക്കാനായി യുവതിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: യുവതിയും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്ന വള്ളികുന്നം മങ്ങാരത്തെ വീട്ടിലാണ് ഓഗസ്റ്റില്‍ ആദ്യം മന്ത്രവാദം നടത്തിയത്. ബാധയൊഴിപ്പിക്കാനെന്ന പേരില്‍ പ്രതികള്‍ യുവതിയെ ദേഹോപദ്രവം ഏല്‍പിച്ചു. തുടര്‍ന്ന് ചികിത്സയ്‌ക്കെ് പറഞ്ഞു ഭര്‍ത്താവ് യുവതിയെ നാലാം പ്രതി ഷിബുവിന്റെ താമരക്കുളത്തെ വീട്ടിലെത്തിച്ച് മന്ത്രവാദത്തിന്റെ പേരില്‍ മര്‍ദിച്ചു.
ഡിസംബര്‍ 11ന് ആദിക്കാട്ടുകുളങ്ങരയിലെ വാടകവീട്ടിലെത്തിച്ചു മൂന്നാമതും മന്ത്രവാദം തുടര്‍ന്നു. ഇവിടെ മറ്റു മൂന്നുപേരും മന്ത്രവാദത്തിന് എത്തിയിരുന്നു. ഭയന്നോടിയ യുവതിയെ പ്രതികള്‍ പിന്തുടര്‍ന്നു. യുവതിക്കു ഭ്രാന്താണെന്നു വിളിച്ചുപറയുകയും ചെയ്തു. ഉപദ്രവം തടയാന്‍ ശ്രമിച്ച യുവതിയുടെ മാതാവിനെ പ്രതികള്‍ മര്‍ദിച്ചു.
Keywords: Alappuzha, News, Kerala, Arrest, Arrested, Crime, Alappuzha: Attack against woman, 6 arrested