ഹരിയാന മുഖ്യമന്ത്രി പോകുന്ന റോഡിലൂടെ സഞ്ചരിച്ച റിക്ഷക്കാരന്റെ തല തല്ലിപ്പൊട്ടിച്ചു

 


ഗുര്‍ഗാവൂണ്‍: ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ കടന്നുപോകുന്ന വഴിയിലൂടെ സഞ്ചരിച്ച റിക്ഷക്കാരന്റെ തല പോലീസുകാരന്‍ തല്ലിപ്പൊട്ടിച്ചു. നാല്പതുകാരനായ സഞ്ജയ് സഹുവിനാണ് പോലീസിന്റെ ക്രൂരമര്‍ദ്ദനം ഏറ്റത്. ഉടനെ ആം ആദ്മി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി സഞ്ജയെ ആശുപത്രിയിലേയ്ക്ക് മാറ്റി.
ലാത്തിയടിയുടെ ആഘാതത്തില്‍ ഇടത്തേ കണ്ണിന് സമീപവും മുറിവേറ്റിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ല. ഗുര്‍ഗാവൂണ്‍ ആശുപത്രി അധികൃതര്‍ വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചിട്ടുണ്ട്.
സംഭവത്തില്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ മാപ്പുപറയണമെന്ന് എ.എ.പി നേതാവ് സാഗര്‍ യാദവ് ആവശ്യപ്പെട്ടു. വരേണ്യ രാഷ്ട്രീയത്തിന്റേയും പോലീസ് അതിക്രമത്തിന്റേയും ഉദാഹരണമാണിതെന്നും യാദവ് ആരോപിച്ചു. സഞ്ജയിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ മരുമകനും പ്രിയങ്കയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വധേരയുടെ കാറിനെ മറികടന്ന യുവാവിന് പോലീസ് പിഴ ഈടാക്കിയത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.
SUMMARY: Gurgaon: A Gurgaon Traffic policeman on Sunday hit a rickshaw puller with a lathi on his head for entering a road crossing that was cordoned off for Haryana chief minister Bhupinder Singh Hooda's convoy to pass.
ഹരിയാന മുഖ്യമന്ത്രി പോകുന്ന റോഡിലൂടെ സഞ്ചരിച്ച റിക്ഷക്കാരന്റെ തല തല്ലിപ്പൊട്ടിച്ചു
Keywords: National, Gurgaon, Traffic police, Rickshaw, Haryana, CM, Bhupinder Singh Hooda,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia