പാലക്കാട് 2 യുവാക്കള്‍ക്ക് കുത്തേറ്റ സംഭവം; പ്രതി പൊലീസില്‍ കീഴടങ്ങി

 


പാലക്കാട്: (www.kvartha.com 20.07.2021) പാലക്കാട് രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതി ബാലാജി പൊലീസില്‍ കീഴടങ്ങി. ചൊവ്വാഴ്ച രാവിലെ ഷോളയൂര്‍ സിഐക്ക് മുന്നിലാണ് പ്രതി കീഴടങ്ങിയത്. അട്ടപ്പാടി കോട്ടത്തറയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. 

വാഹനം ഡിം ലൈറ്റ് ഇടുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിലാണ് രണ്ട് യുവാക്കളെ കുത്തിയത്. കോട്ടത്തറ സ്വദേശികളായ ഹരി, വിനീത് എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു.

പാലക്കാട് 2 യുവാക്കള്‍ക്ക് കുത്തേറ്റ സംഭവം; പ്രതി പൊലീസില്‍ കീഴടങ്ങി

Keywords: Palakkad, News, Kerala, Accused, Arrest, Arrested, Crime, Police, Accused surrendered to police in Palakkad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia