Accident | പഞ്ചറായ ടയര്‍ മാറ്റാന്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ കാറിടിച്ച് 7 തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ക്കും സഹായിക്കുമെതിരെ കേസ്, വീഡിയോ

 
7 dead after car collides with parked truck in Gujarat’s Bharuch district
Watermark

Photo Credit: Screenshot from a X Video by Gaurav Kumar

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ട്രക്കിന്റെ പാര്‍ക്കിങ് ലൈറ്റുകളും ഇട്ടിരുന്നില്ലെന്ന് പൊലീസ്.
● 3 കുട്ടികള്‍ ഉള്‍പ്പെടെ 7 തീര്‍ത്ഥാടകരാണ് മരിച്ചത്. 
● അപകട സ്ഥലത്തുനിന്ന് ട്രക്ക് ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു.
● വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.

അഹമ്മദാബാദ്: (KVARTHA) ഗുജറാത്തിലെ ബറൂച്ച് (Bharuch) ജില്ലയിലെ മംഗഡ് (Mangadh) ഗ്രാമത്തില്‍, നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ കാറിടിച്ച് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് തീര്‍ത്ഥാടകരാണ് മരിച്ചത്. ക്ഷേത്രത്തിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പുറപ്പെട്ടവരാണ് അപകടത്തില്‍പെട്ടത്. 

Aster mims 04/11/2022

ജയ്ദേവ് ഗോഹില്‍ (23), ഭാര്യ സരസ്വതി (21), ബന്ധു വിവേക് ഗണപത് ഗോഹില്‍ (16), ഹന്‍ഷ അരവിന്ദ് ജാദവ് (35), മകള്‍ സന്ധ്യാബെന്‍ ജാദവ് (11), മിതാല്‍ബെന്‍ ജാദവ് (40), കീര്‍ത്തിബെന്‍ (6) എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. 

ഓടികൂടിയ പ്രദേശവാസികള്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയും പരുക്കേറ്റവരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇവരാണ് ആംബുലന്‍സ് സേവനവും ക്രമീകരിച്ചത്. ജംബുസറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് വഡോദരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇരുട്ടായതിനാല്‍ കാര്‍ ഡ്രൈവര്‍ ട്രക്ക് കണ്ടില്ലെന്ന് പൊലീസ് പറഞ്ഞു. ട്രക്ക് ഡ്രൈവറും ക്ലീനറും പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെയാണ് കാര്‍ പാഞ്ഞുകയറിയത്. ട്രക്ക് ഡ്രൈവര്‍ക്കും സഹായിക്കുമെതിരെ ഭാരതീയ ന്യായ് സന്‍ഹിതയിലെ സെക്ഷന്‍ 285 (അശ്രദ്ധമായ പെരുമാറ്റം), 125 (എ) (മറ്റുള്ളവരുടെ ജീവന്‍ അപകടപ്പെടുത്തല്‍), 125 (ബി) എന്നിവ പ്രകാരവും വാഹന നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരവും ജംബുസര്‍ പൊലീസ് കേസെടുത്തു.

പഞ്ചറായ ടയര്‍ മാറ്റാന്‍ നിര്‍ത്തിയ ട്രക്കിന്റെ മുന്‍വശത്തോ പിന്‍വശത്തോ സൈന്‍ ബോര്‍ഡുകള്‍ ഇല്ലായിരുന്നുവെന്ന് സബ് ഇന്‍സ്പെക്ടര്‍ കെ എന്‍ സോളങ്കി പറഞ്ഞു. ട്രക്കിന്റെ പാര്‍ക്കിങ് ലൈറ്റുകളും ഇട്ടിരുന്നില്ല. കാര്‍ ഡ്രൈവര്‍ ഇരുട്ടില്‍ ട്രക്ക് കണ്ടിട്ടുണ്ടാകില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അപകടസ്ഥലത്തുനിന്ന് ട്രക്ക് ഡ്രൈവറും സഹായിയും ഒളിവില്‍ പോയിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

#Gujarat #caraccident #India #roadsafety #tragedy


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia