Arrested | 62കാരിയായ അമേരികന്‍ വനിതയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ്; യുവാവ് അറസ്റ്റില്‍
May 8, 2023, 17:44 IST
ന്യൂഡെല്‍ഹി: (www.kvartha.com) 62കാരിയായ അമേരികന്‍ വനിതയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 32കാരനായ ഗഗന്‍ദീപ് (32) ആണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നത്: 2017ല്‍ ഇന്‍ഡ്യയിലെത്തിയ താന്‍ ഗഗന്‍ദീപിന്റെ ഹോംസ്റ്റേയില്‍ താമസിച്ചിരുന്നു. പിന്നീട് അടുപ്പത്തിലാകുകയായിരുന്നെന്നും അമേരികന്‍ വനിത പരാതിയില്‍ പറയുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഗഗന്‍ദീപിനെ കാണാന്‍ പലതവണ ഇന്‍ഡ്യയിലെത്തി.
വിവാഹ വാഗ്ദാനം നല്‍കി ശാരീരികമായി ദുരുപയോഗം ചെയ്തു. അമൃത്സര്‍ ഉള്‍പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയാണ് പീഡിപ്പത്. എന്നാല്‍, ചതിക്കുകയാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. മെയ് നാലിനാണ് പൊലീസ് സ്റ്റേഷനില്‍ ബലാത്സംഗമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.
Keywords: New Delhi, News, National, Woman, Arrest, Arrested, Marriage, Molestation, Police, 62-year-old American woman molested with promises of marriage; Man arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.