ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ ചൊല്ലി തര്‍ക്കം; പിതാവിന്റെ ജന്മദിനത്തില്‍ കേക്ക് വാങ്ങാന്‍ പോയ 19കാരനെ ഡെല്‍ഹിയില്‍ കുത്തിക്കൊന്നു, 4 പേര്‍ അറസ്റ്റില്‍
Jun 3, 2021, 11:43 IST
ന്യൂഡെല്‍ഹി: (www.kvartha.com 03.06.2021) ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ ചൊല്ലി നിലനിന്നിരുന്ന തര്‍ക്കം യുവാവിന്റെ മരണത്തില്‍ കലാശിച്ചു. സൗത് ഡെല്‍ഹിയിലെ അംബേദ്കര്‍ നഗറില്‍ പിതാവിന്റെ പിറന്നാള്‍ ദിനത്തില്‍ കേക് വാങ്ങാന്‍ പോയ 19കാരന്‍ കുത്തേറ്റുമരിച്ചു. കുനാല്‍ എന്ന 19കാരനെ കുത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരേ പെണ്‍കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗൗരവ് എന്ന പ്രതിയും കുനാലും ഒരേ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടിരുന്നതായും ഇതിനെച്ചൊല്ലി ഇവര്‍ തമ്മില്‍ ശത്രുത നിലനിന്നിരുന്നതായും പൊലീസ് പറയുന്നു. നെഞ്ചത്തും വയറിലും പിന്‍വശത്തും നിരവധി കുത്തേറ്റ കുനാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കുനാല്‍ കേക് വാങ്ങാന്‍ കടയിലേക്ക് പോകുന്നതിനിടെ നാലുപേര്‍ ചേര്‍ന്ന് വളഞ്ഞ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ പ്രതികള്‍ പിടിച്ചു നിര്‍ത്തി ആവര്‍ത്തിച്ച് കുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി സി ടി വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
പ്രതികളില്‍ രണ്ടുപേര്‍ ചേര്‍ന്ന് ഈയിടെയാണ് ഓണ്‍ലൈന്‍ ഷോപിങ് വെബ്‌സൈറ്റായ ഫ്‌ലിപ് കാര്‍ടില്‍ നിന്നും കത്തി വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.