ഉത്തരേന്ത്യയില്‍ നിന്നും സ്ത്രീകളെ കേരളത്തിലെത്തിച്ച് പെണ്‍വാണിഭം; സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘം കസ്റ്റഡിയില്‍

 


തിരുവനന്തപുരം: (www.kvartha.com 17.07.2021) ഉത്തരേന്ത്യയില്‍ നിന്നും സ്ത്രീകളെ കേരളത്തിലെത്തിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘം പൊലീസ് പിടിയില്‍. ഒമ്പത് വീതം സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന 18 അംഗസംഘമാണ് കസ്റ്റഡിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഇവരുടെ കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. 

നഗരത്തില്‍ ഉത്തരേന്ത്യന്‍ പെണ്‍വാണിഭം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജൂലൈ 11ന് പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരും അസം സ്വദേശികളുമായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരെ പ്രതികളാക്കി അസം പൊലീസ് കേസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇരുവരുടെയും ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലായത്.

ഉത്തരേന്ത്യയില്‍ നിന്നും സ്ത്രീകളെ കേരളത്തിലെത്തിച്ച് പെണ്‍വാണിഭം; സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘം കസ്റ്റഡിയില്‍

തുടര്‍ന്ന് അസം പൊലീസ് വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തുകയും സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയെ കണ്ട സംഘം കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്ന് ഷാഡോ പൊലീസുമായി ചേര്‍ന്ന് സംഘം റെയ്ഡ് നടത്തുകയായിരുന്നു. മെഡികല്‍ കോളജ്, തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ ഹോടെലുകളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ ഉടന്‍ അസമിലേക്കു കൊണ്ടുപോകുമെന്നു പൊലീസ് വ്യക്തമാക്കി. 

Keywords:  Thiruvananthapuram, News, Kerala, Crime, Arrest, Arrested, Custody, Police, Case, 18 people including men and women in Police custody
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia