World Cup | വനിതാ ടി20 ലോകകപ്പ്: ബംഗ്ലാദേശിൽ നിന്ന് യുഎഇയിലേക്ക്
വനിതാ ടി20 ലോകകപ്പ് ഒക്ടോബർ മൂന്ന് മുതൽ 20 വരെയാണ് നടക്കുക.
ദുബൈ: (KVARTHA) വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇനി ബംഗ്ലാദേശിൽ അല്ല, യുഎഇയിൽ വച്ച് നടക്കും. ബംഗ്ലാദേശ് ആതിഥേയത്വത്തില്‍ നിന്ന് പിന്‍മാറിയതോടെ യുഎഇലേക്ക് മാറിയത്.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ടൂർണമെന്റ് നടത്താൻ സൈനിക മേധാവിയുടെ അനുമതി തേടിയിരുന്നുവെങ്കിലും അത് ലഭിച്ചില്ല. ടൂർണമെന്റ് സിലഹെറ്റ്, മിർപൂർ എന്നീ രണ്ട് നഗരങ്ങളിൽ വച്ച് നടത്താനായിരുന്നു തീരുമാനം.
യുഎഇക്ക് പുറമേ ഇന്ത്യ, ശ്രീലങ്ക, സിംബാബ്‌വെ എന്നീ രാജ്യങ്ങളേയും വേദിയായി പരിഗണിച്ചിരുന്നു. എന്നാൽ വിവിധ ഘടകങ്ങൾ പരിഗണിച്ച ശേഷം ഐസിസി യുഎഇയെ തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യയെ വേദിയാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും ബിസിസിഐ (Board of Control for Cricket in India) ഇത് നിരസിച്ചു. ഇന്ത്യയിൽ മൺസൂൺ സമയമാത് കൊണ്ടും അടുത്ത വർഷം വനിതാ ഏകദിന ലോകകപ്പ് നടത്താനുള്ള ഉത്തരവാദിത്വവും ഇന്ത്യയ്ക്കായതുകൊണ്ടും അടുത്ത അടുത്ത കാലയളവിൽ രണ്ട് ലോകകപ്പുകൾ നടത്തുന്നത് പ്രായോഗികമല്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിരിരുന്നു.
വനിതാ ടി20 ലോകകപ്പ് ഒക്ടോബർ 3 മുതൽ 20 വരെയാണ് നടക്കുക.