Allegation | കേരള ക്രിക്കറ്റ് അസോസിയേഷൻ കോച്ചിനെതിരെ ഏഴ് കേസുകൾ
2018 മുതൽ തുടർച്ചയായി അതിക്രമങ്ങൾ നടന്നിരുന്നതായി പരാതിക്കാരികളായ പെൺകുട്ടികൾ
തിരുവനന്തപുരം: (KVARTHA) കേരള ക്രിക്കറ്റ് അസോസിയേഷൻ കോച്ചായ എം മനുവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്. കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ കോച്ചിനെതിരെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2018 മുതൽ തുടർച്ചയായി അതിക്രമങ്ങൾ നടന്നിരുന്നതായി പരാതിക്കാരികളായ പെൺകുട്ടികൾ പറയുന്നു. പരിശീലനത്തിനെത്തിയ കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പോലും ഈ കോച്ച് എടുപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഈ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.
സംഭവം സംബന്ധിച്ച് ഒരു ഹരജി ഹൈക്കോടതിയിൽ പരിഗണനയിലുണ്ട്. ഹരജിയിൽ ഈ കേസിന്റെ അന്വേഷണം എഡിജിപിയുടെ നേതൃത്വത്തിൽ നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.