ആരുടെ സര്‍ദാര്‍ - മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍

 


അഹമ്മദാബാദില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ മ്യൂസിയം ഉദ്ഘാടചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയും തമ്മിലുണ്ടായ വാക്പയറ്റാണ് മുജീബ് പട്ളയുടെ 'ആരുടെസര്‍ദാര്‍?' എന്ന കാര്‍ട്ടൂണിന്റെ പശ്ചാത്തലം.

ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സര്‍ദാര്‍ പട്ടേല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ രാജ്യത്തിന്റെ ഭാഗധേയം മറ്റൊന്നാകുമായിരുന്നുവെന്ന് ചടങ്ങില്‍ നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു. അതേസമയം സര്‍ദാര്‍ പട്ടേല്‍ മതേതര വാദിയും മഹാനായ കോണ്‍ഗ്രസുകാരനുമായിരുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ അഭിപ്രായം. പ്രധാന മന്ത്രിയുടെ ഈ പരാമര്‍ശം ഉയര്‍ന്നപ്പോള്‍ സദസിന്റെ ചിലഭാഗങ്ങളില്‍ നിന്ന് കൂവലുണ്ടായി. രാഹുല്‍ ഗാന്ധി ഈസംഭവത്തിന് മൂകസാക്ഷിയാവുകയും ചെയ്തു. ഇത് ദേശീയ - അന്തര്‍ദേശീയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ആരുടെ സര്‍ദാര്‍ - മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍

SUMMARY: Clashes between Manmohan Singh and Modi over legacy of Sardar Vallabhai Patel shown through cartoon. Rahul Gandhi witnessing it silently, beneath.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia