War | ഫലസ്തീനിലെ രണഭൂമിയിൽ വന്നിറങ്ങിയ കഴുകന്മാർ

 


കാർടൂൺ / എ എസ് മുഹമ്മദ്‌കുഞ്ഞി


(KVARTHA) പരിഷ്കൃത സമൂഹം എന്നാണല്ലോ 20, 21 നൂറ്റാണ്ടുകളിലെ മനുഷ്യരെ വിശേഷിപ്പിക്കപ്പെടുന്നത്? പക്ഷെ ലോകത്ത് ഏറ്റവമധികം മനുഷ്യക്കുരുതി നടന്നത് ഈ നൂറ്റാണ്ടുകളിലാണെന്നത് ഒരു വിരോധാഭാസമായി നില നിൽക്കുന്നു. വംശീയത അതിന്റെ കൂർത്ത ദംഷ്ട്രകൾ സമൂഹത്തിൽ ഏറെ ആഴത്തിൽ മുറിവേൽപ്പിച്ചതും ഇതേ നൂറ്റാണ്ടുകളിലൊന്നിൽ. ഹിറ്റ്ലറിൽ നിന്ന് ജൂത സമൂഹം ഏറ്റുവാങ്ങിയ കൊടും ക്രൂരത അവർ തിരിച്ചു നൽകുന്നത് അലഞ്ഞു നടക്കുന്ന കാലത്ത് അഭയം നൽകിയ ഫലസ്തീനികൾക്കും. വിരോധാഭാസങ്ങളുടെ ചങ്ങല.
  
War | ഫലസ്തീനിലെ രണഭൂമിയിൽ വന്നിറങ്ങിയ കഴുകന്മാർ



ഫലസ്തീനികൾക്ക് കാലിനടിയിലെ മണ്ണ് ഇല്ലാതായി ഇല്ലാതായി വരുന്നത് തിരിച്ചറിഞ്ഞു, കൊണ്ടുള്ള ഒരു ചെറുത്ത് നിൽപ്പാണ് ഇപ്പോൾ പശ്ചിമേഷ്യയിൽ നടക്കുന്നത്. ഇനിയും അതങ്ങനെ നേരിട്ടില്ലെങ്കിൽ ഒരു പക്ഷെ ആട്ടിയോടിക്കപ്പെട്ട സമൂഹമായി പലസ്തീനിയൻ ജനത ചരിത്രത്തിന്റെ ഭാഗമായിത്തീരേണ്ടി വരും. അതേസമയം ഇസ്രാഈലിനും നെതന്യാഹുവിനും പശ്ചിമേഷ്യ ഒന്നടങ്കം അധീനതയിൽ വരുന്ന ഒരു നാളെയുടെ അധിനിവേശമാണ് ഈ വംശീയ ഉന്മൂലനം. ലോക് രാജ്യങ്ങളുടെ ഭൂരിപക്ഷവും ഇന്ന് പൊരുതി മരിക്കുന്ന പലസ്തീൻ ജനതക്കൊപ്പമാണ്.

പക്ഷെ കൈവിരലിലെണ്ണാവുന്ന രാജ്യങ്ങൾ സയണിസ്റ്റ് ഗൂഡാലോചനയുടെ ഭാഗമായി അധിനിവേശക്കാർക്കൊപ്പമാണത്രെ. അവർ ഈ കൂട്ടക്കുരുതിയെ ന്യായീകരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ജോൺ ബൈഡൻ പറഞ്ഞത് ഞങ്ങളുടെ പിന്തുണ ഇസ്രായേലിന് എന്നത് റോക്ക്‌ സോളിഡ് എന്നാണ്. അചഞ്ചലം എന്ന അർത്ഥത്തിലായിരിക്കുമത്.

War | ഫലസ്തീനിലെ രണഭൂമിയിൽ വന്നിറങ്ങിയ കഴുകന്മാർ

ഓടിപ്പോകാൻ തയ്യാറാകാത്ത, രക്ഷപ്പെടാൻ വഴി കാണാത്ത ഇരുപത്തി അയ്യായിരത്തിലധികം വരുന്ന പലസ്തീൻ നിവാസികൾ, ഭൂരിപക്ഷവും സ്ത്രീകളും കുഞ്ഞുങ്ങളും മരണപ്പെട്ടവരോ, അംഗ ഭംഗം സംഭവിച്ചവരോ, ഇനിയും മരിച്ചിട്ടില്ലാത്ത കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ പെട്ട് പോയവരോ ആണ് ഇതൊക്കെ കണ്ട് ആകാശത്ത് നിന്ന് തീഗോളങ്ങൾ വർഷിക്കാൻ സാധിക്കുന്ന ഹൃദയം കല്ലായിപ്പോയ, മനുഷ്യ രൂപം പൂണ്ടവരെ എന്തിനോടാണുപമിക്കുക? കഴുകന്മാരുടെ ഭക്ഷണം പച്ച ഇറച്ചിയാണ്. അത് കൊത്തി വെട്ടി വിഴുങ്ങുമ്പോൾ ഇതെന്തിന്റെ ഇറച്ചിയാണെന്ന് കഴുകന്മാർ നോക്കാറില്ല അത് പോലെയാണ് പലസ്തീനിലെ രണഭൂമിയിൽ വന്നിറങ്ങുന്ന ഈ കഴുകന്മാരും.

Keywords:  Article, Editor’s-Pick, Cartoon, Cartoon, Palestine, Gaza, Israel, Cartoon, Eagles landed in Palestine

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia