Flood | അഫ്ഗാനിസ്താനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 60ഓളം പേര്‍ മരിച്ചു; നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു; വീടുകളിലും മറ്റുമായി കുടുങ്ങിക്കിടക്കുന്നത് നിരവധിപേര്‍

 


കാബൂള്‍: (KVARTHA) അഫ്ഗാനിസ്താനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 60 ഓളം പേര്‍ മരിച്ചതായി റിപോര്‍ട്. ബാഗ്ലാന്‍ പ്രവിശ്യയില്‍ അപ്രതീക്ഷിതമായുണ്ടായ കനത്ത മഴ അഞ്ച് ജില്ലകളെയാണ് സാരമായി ബാധിച്ചത്. നൂറിലേറെപേര്‍ക്കാണ് മിന്നല്‍ പ്രളയത്തില്‍ പരുക്കേറ്റതെന്നാണ് താലിബാന്‍ വക്താവ് വിശദമാക്കുന്നത്.

200ലേറെ പേരാണ് മിന്നല്‍ പ്രളയങ്ങളില്‍ വീടുകളിലും മറ്റുമായി കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് വെള്ളിയാഴ്ച (10.05.2024) രാത്രിയിലെ വെളിച്ചക്കുറവ് സാരമല്ലാത്ത രീതിയില്‍ വെല്ലുവിളി സൃഷ്ടിച്ചതായാണ് റിപോര്‍ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും നിരവധിപ്പേരെ ഇനിയും കണ്ടെത്താനുമുണ്ടെന്നാണ് താലിബാന്‍ വക്താവ് വിശദമാക്കുന്നത്.

Flood | അഫ്ഗാനിസ്താനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 60ഓളം പേര്‍ മരിച്ചു; നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു; വീടുകളിലും മറ്റുമായി കുടുങ്ങിക്കിടക്കുന്നത് നിരവധിപേര്‍

കാബൂളില്‍ നിന്ന് അഫ്ഗാനിസ്താന്റ വടക്കന്‍ മേഖലയിലേക്കുള്ള പ്രധാനപാത അടച്ച നിലയിലാണുള്ളത്. രണ്ടായിരത്തിലേറെ വീടുകളും മൂന്ന് മോസ്‌കുകളും നാല് സ്‌കൂളുകളും പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി അസാധാരണ കാലാവസ്ഥയാണ് അഫ്ഗാനിസ്താന്‍ നേരിടുന്നത്. ഏപ്രില്‍ മാസം പകുതി മുതലുണ്ടായ അപ്രതീക്ഷിത പ്രളയങ്ങളില്‍ നൂറിലധികം പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായിട്ടുള്ളത്. ബോര്‍ഖ, ബഗ്ലാന്‍ പ്രവിശ്യയിലുള്ളവരാണ് മരിച്ചവരെന്നാണ് അഫ്ഗാനിസ്താന്‍ ആഭ്യന്തര മന്ത്രാലയം വക്താവ് അന്തര്‍ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.

വീടുകളിലൂടെ പ്രളയജലം കുത്തിയൊഴുകുന്നതും ഗ്രാമങ്ങള്‍ പ്രളയജലത്തില്‍ മുങ്ങിക്കിടക്കുന്നതുമായി ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ വൈറലായിട്ടുണ്ട്. ഓവ് ചാലികളിലൂടെ ഒഴുകി പോവാന്നതിലും അധികം ജലം മഴ പെയ്യുമ്പോള്‍ ഭൂമിയിലേക്ക് എത്തുന്നതിനേ തുടര്‍ന്നാണ് മിന്നല്‍ പ്രളയങ്ങളുണ്ടാവുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായ അഫ്ഗാനിസ്താന്‍, കാലാവസ്ഥാ വ്യതിയാനം നിമിത്തം ഏറ്റവും അപകടാവസ്ഥയിലാണ്.

Keywords: News, World, 60 Died, Afghanistan, Flash Flooding, Taliban Officials, Injured, Missing, Baghlan Province, At least 60 died in Afghanistan flash flooding.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia