Abandonment | റെയില്‍വേ സ്റ്റേഷനില്‍ നവജാതശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍ 
 

 
Newborn Found Dead in Railway Station Bag
Newborn Found Dead in Railway Station Bag

Representational Image Generated by Meta AI

പൊലീസെത്തി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

തൃശ്ശൂര്‍: (KVARTHA) റെയില്‍വേ സ്റ്റേഷനില്‍ നവജാതശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍ 
കണ്ടെത്തി. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.
സ്റ്റേഷനിലെ കോണിപ്പടിയില്‍ ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് ശുചീകരണ തൊഴിലാളികള്‍ മൃതദേഹം കണ്ടെടുത്തത്. 

 

തുടര്‍ന്ന് റെയില്‍വേ പൊലീസെത്തി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.  സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഇതുവരെ പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും റെയില്‍വേ പൊലീസ് വ്യക്തമാക്കി.

#newborn #abandoned #baby #death #crime #investigation #Kerala #Thrissur #breakingnews #tragedy #humaninteres
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia