Worker Missing | തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളിയെ കാണാതായി; രക്ഷാപ്രവര്‍ത്തനവുമായി അഗ്നിരക്ഷാസേന
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തോട്ടിലെ ഒഴുക്കില്‍ പെട്ടെന്നാണ് സംശയം ഉയരുന്നത്.
പാളത്തിന് അടിയില്‍ തോടിന് വീതി കുറവാണെന്നത് വെല്ലുവിളി
തിരുവനന്തപുരം: (KVARTHA) റെയില്‍വേ സ്റ്റേഷന് (Railway Station) സമീപത്തെ തോട് (Ditch) വൃത്തിയാക്കാനിറങ്ങിയ (Cleaning) ശുചീകരണ തൊഴിലാളിയെ കാണാതായി (Missing). ആമയിഴഞ്ചാന്‍ (Amayizhanchan) തോട് വൃത്തിയാക്കാനിറങ്ങിയ മാരായിമുട്ടം സ്വദേശിയായ ജോയ് (42) എന്നയാളെയാണ് കാണാതായത്. നഗരസഭയുടെ താല്‍ക്കാലിക ജീവനക്കാരനാണ് (Temporary Employee of Municipality) ഇദ്ദേഹം. ശുചീകരണ പ്രവര്‍ത്തനത്തിനിടെ തൊഴിലാളി തോട്ടിലെ ഒഴുക്കില്‍ പെട്ടെന്നാണ് സംശയം ഉയരുന്നത്. അഗ്നിരക്ഷാസേനയെത്തി (Fire Force) രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് തോട് ഒഴുകുന്നത്. റെയില്‍വേയുടെ നിര്‍ദേശാനുസരണമാണ് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്ന തോട് വൃത്തിയാക്കല്‍ നടന്നതെന്നാണ് വിവരം. റെയില്‍വേ ലൈന്‍ ക്രോസ് ചെയ്ത് പോകുന്ന ഭാഗമാണിത്. റെയില്‍വെ ലൈനിന് അടിയില്‍ കൂടി പോകുന്ന തോടിന്റെ ഭാഗം പുറത്ത് കാണുന്ന വീതിയില്ല.
രാവിലെ മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു. തോട്ടില്‍ ധാരാളം മാലിന്യങ്ങള്‍ കൂമ്പാരംകെട്ടി കിടക്കുകയാണ്. മാലിന്യങ്ങള്‍ മൂലം തോട് ഒഴുക്ക് നിലച്ചുപോകുന്ന സാഹചര്യവും ഉണ്ടാവാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം നടന്നത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍പെടുകയായിരുന്നു. മഴ പെയ്തപ്പോള്‍ ജോയിയോട് കരയ്ക്ക് കയറാന്‍ ആവശ്യപ്പെട്ടിരുന്നതായി ഒപ്പമുണ്ടായിരുന്ന ആള്‍ പറഞ്ഞു. എന്നാല്‍ തോടിന്റെ മറുകരയില്‍നിന്ന ജോയി ഒഴുക്കില്‍പെടുകയായിരുന്നു.
മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പെടെ രംഗത്തെത്തി മണിക്കൂറുകളായി തിരച്ചില്‍ നടത്തിയിട്ടും ജോയിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റെയില്‍വേ ലൈന്‍ ക്രോസ് ചെയ്തു പോകുന്ന ഭാഗത്ത് മാലിന്യങ്ങള്‍ക്കടിയിലൂടെ ഊളിയിട്ട് തിരച്ചില്‍ നടത്തുകയെന്നത് ദുഷ്‌കരമാണെന്ന് അഗ്നിരക്ഷാസേന അധികൃതര്‍ പറഞ്ഞു. പാളത്തിന് അടിയില്‍ തോടിന് വീതി കുറവാണെന്നതും വെല്ലുവിളിയാണ്.
