Order | സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇത്തവണ ഓണം വീട്ടുകാര്‍ക്കൊപ്പം ആഘോഷിക്കാം; പ്രത്യേക ഉത്തരവിറക്കി ഡിജിപി
 

 
Kerala Police Gets Special Onam Leave
Kerala Police Gets Special Onam Leave

Photo credit: Facebook / State Police Chief Kerala

ഇതു പൊലീസ് സേനയ്ക്ക് ഏറെ ആശ്വാസം ഉണ്ടാക്കുന്ന നടപടിയാണ്

 

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇത്തവണത്തെ ഓണം വീട്ടുകാര്‍ക്കൊപ്പം ആഘോഷിക്കാം. ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കി ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ്. സംസ്ഥാനത്തെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആഘോഷത്തിന് അവസരം നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഡ്യൂട്ടി ക്രമീകരിക്കാന്‍ യൂനിറ്റ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയാണ് ഡിജിപി ഉത്തരവിറക്കിയിരിക്കുന്നത്. 

ഇതു പൊലീസ് സേനയ്ക്ക് ഏറെ ആശ്വാസം ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. തിരുവോണത്തിന് ഇനി നാലു ദിസവമാണ് ശേഷിക്കുന്നത്. വരുംദിവസങ്ങളില്‍ പൊലീസുകാര്‍ക്ക് വീട്ടുകാര്‍ക്കൊപ്പം ഓണം ആഘോഷിക്കാനുള്ള ഡ്യൂട്ടി ക്രമീകരണങ്ങള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കും.


പൊലീസുകാരില്‍ ജോലി സമ്മര്‍ദം വര്‍ധിക്കുന്നതും ആത്മഹത്യ പെരുകുന്നതും അടക്കം കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. വീട്ടിലെ സാധാരണ ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ പറ്റുന്നില്ലെന്ന പരാതി പൊലീസുകാര്‍ക്കിടയില്‍ ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയുള്ള ഡിജിപിയുടെ പുതിയ ഉത്തരവ് വലിയ ശ്രദ്ധ നേടുന്നതാണ്.  


കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ മാനസിക സമ്മര്‍ദത്തിന് ചികിത്സ തേടിയതായും അഞ്ചു വര്‍ഷത്തിനിടെ 88 പൊലീസുകാര്‍ ആത്മഹത്യ ചെയ്തതായുമുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. പൊലീസ് സേനയിലെ പുരുഷ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും മദ്യപാനം, കുടുംബപ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് കൂടുതലും ഡോക്ടര്‍മാരെ സമീപിച്ചത്.

#KeralaPolice #Onam #PoliceWelfare #MentalHealth #KeralaNews #IndiaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia