Drowned to Death | നദിയില്‍ കുളിക്കാനിറങ്ങിയ നവദമ്പതികള്‍ അടക്കം 3 പേര് മുങ്ങി മരിച്ചു
Oct 17, 2022, 08:38 IST
പൂപ്പാറ: (www.kvartha.com) കുളിക്കാനിറങ്ങിയ നവദമ്പതികള്‍ അടക്കം മൂന്ന് പേര് മുങ്ങി മരിച്ചു. സുബ്ബരാജ് നഗര്‍ പുതുക്കോളനിയിലെ രാജ (30), ഭാര്യ കോയമ്പതൂര്‍ സ്വദേശി കാവ്യ (20), ഇവരുടെ ബന്ധുവായ സഞ്ജയ് (24) എന്നിവരാണ് മരിച്ചത്. ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിന് സമീപം പെരിയത്തുകോംബെ നദിയിലാണ് സംഭവം.
ഇരുവരും സഞ്ജയുടെ വീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു. ഞായറാഴ്ച രാവിലെ നദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ രാജയും കാവ്യയും പാറയില്‍ കാല്‍വഴുതി വെള്ളത്തില്‍ വീണു. ഒഴുക്കില്‍പെട്ട ദമ്പതികളെ രക്ഷിക്കാന്‍ ഇറങ്ങിയപ്പോള്‍ സഞ്ജയും അപകടത്തില്‍പെടുകയായിരുന്നു.
പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിയാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലന്ഡനിലായിരുന്ന സഞ്ജയ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. ഒരു മാസം മുന്‍പായിരുന്നു രാജയുടെയും കാവ്യയുടെയും വിവാഹം നടന്നത്. മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.