Wild Elephant | കാട്ടാനകള്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നു; ദുരിതത്തിലായി കൊക്കത്തോട് കര്‍ഷകര്‍

 
Wild elephant attack in Pathanamthitta, Rain, Food, Banana, Local News, News, Kerala


വനം വകുപ്പ് സ്ഥാപിച്ച സൗരോര്‍ജ വേലിയും തകര്‍ന്നിട്ട് എറെ നാളായി.

കൃഷി ചെയ്യുന്നതിനും ജീവിക്കാനും പറ്റാത്ത സാഹചര്യമാണെന്ന് പ്രദേശവാസികള്‍.

സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ മാറി താമസിക്കാന്‍ കുടുംബങ്ങള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. 

പത്തനംതിട്ട: (KVARTHA) വനമേഖലയോട് ചേര്‍ന്ന സ്ഥലമായതിനാല്‍ കൊക്കത്തോട് നീരാമക്കുളത്ത് സദാസമയവും വന്യമൃഗശല്യമാണ്. കഴിഞ്ഞ ദിവസം കാട്ടാനകള്‍ കൂട്ടമായെത്തി പ്രദേശത്തെ കൃഷികള്‍ നശിപ്പിച്ചു. സംസ്ഥാനത്ത് മഴ കനത്തതോടെ കാട്ടാനകള്‍ ഭക്ഷണംതേടി വനമേഖലയില്‍നിന്ന് പുറത്തിറങ്ങി വലിയ നാശമാണുണ്ടാക്കുന്നത്. വനം വകുപ്പ് സ്ഥാപിച്ച സൗരോര്‍ജ വേലിയും തകര്‍ന്നിട്ട് എറെ നാളായി. 

ഇവിടെ കൃഷി ചെയ്യുന്നതിനും ജീവിക്കാനും പറ്റാത്ത സാഹചര്യമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.  അടിസ്ഥാന വികസനത്തിലും ഈപ്രദേശങ്ങള്‍ പിന്നാക്ക അവസ്ഥയിലാണ്. കൊക്കാത്തോട്, മൂര്‍ത്തിമണ്‍, പുച്ചകുളം തുടങ്ങിയ പ്രദേശങ്ങളില്‍ ഒരു വികസനവും എത്തിയിട്ടില്ല. വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ള വനമേഖലകളിലും വനാതിര്‍ത്തികളിലും താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് തയ്യാറാക്കിയ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ മാറി താമസിക്കാന്‍ കുടുംബങ്ങള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷകകളുടെ പരിശോധന പൂര്‍ത്തിയായെങ്കിലും തുകയില്ലാത്തതിനാല്‍ പദ്ധതി ഇഴയുകയാണെന്നാണ് ആക്ഷേപം.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia