Mystery | പത്തനംതിട്ടയിൽ റബർ തോട്ടത്തിൽ പലയിടങ്ങളില്‍നിന്നായി അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി; അന്വേഷണം


പത്തനംതിട്ട റബർ തോട്ടത്തിൽ അസ്ഥികൂടം കണ്ടെത്തി, പൊലീസ് അന്വേഷണം, ഫോറൻസിക് പരിശോധന നടത്തും
പത്തനംതിട്ട: (KVARTHA) പെരുനാട് കൂനംകരയിലെ (Koonamkara, Perunad) ഒരു റബർ തോട്ടത്തിൽ നിന്ന് തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂട ഭാഗങ്ങൾ (Skeleton Parts) കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം (Police Probe) നടത്തി വരികയാണ്.
ഒന്നര വർഷത്തോളെ വെട്ടാത്ത ഈ റബർ തോട്ടത്തിലേക്ക് ആരും അധികം കടന്നുപോകാറില്ലായിരുന്നു. ഇന്നലെ (15.08.2024) വൈകിട്ട് തോട്ടത്തിൽ മരം മുറിക്കാനെത്തിയവരാണ് ആദ്യം തലയോട്ടി ഭാഗം കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മറ്റ് അസ്ഥികൂട ഭാഗങ്ങളും കണ്ടെത്തി.
പെരുനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിനെ തുടർന്ന് പലയിടങ്ങളിൽ നിന്നായാണ് അസ്ഥികൾ കണ്ടെടുത്തത്. ഈ അസ്ഥികൾ എങ്ങനെ ഇവിടെ എത്തി എന്നത് സംബന്ധിച്ച് പൊലീസ് വിശദമായി അന്വേഷിക്കുകയാണ്.
ഫോറൻസിക് സംഘം സ്ഥലത്തെത്തി അസ്ഥികൂട ഭാഗങ്ങൾ ശേഖരിച്ചു. ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ ഇത് ആരുടേതാണെന്ന് കൃത്യമായി സ്ഥിരീകരിക്കാൻ സാധിക്കൂ. ഇത് പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.
സമീപ പ്രദേശത്തുള്ള പഞ്ചായത്ത് അംഗങ്ങളിൽ നിന്നും പ്രദേശവാസികളില്‍നിന്നും പൊലീസ് മൊഴിയെടുത്തു. ഇൻക്വസ്റ്റ് നടപടികളും പുരോഗമിക്കുകയാണ്.#Pathanamthitta #Skeleton #RubberPlantation #Mystery #Crime #Investigation #Kerala #Forensic