Unni Kanai | നവകേരള സദസിന്റെ ശില്പമൊരുക്കി ഉണ്ണി കാനായി; മുഖ്യമന്ത്രിക്ക് സമാപന സമ്മേളനത്തില്‍ സമ്മാനിക്കും
Dec 22, 2023, 08:10 IST
പയ്യന്നൂര്‍: (KVARTHA) ചരിത്ര സംഭവമായി സര്കാരും സി പി എമും വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ നവകേരള സദസിന്റെ ശില്പമൊരുക്കി പയ്യന്നൂരുകാരനായ ശില്പി. നവകേരള സദസിന്റ സമാപനയോഗം തിരുവനന്തപുരം വട്ടിയൂര്‍കാവില്‍ നടക്കുന്നതിന്റെ ഭാഗമായി വട്ടിയൂര്‍കാവ് മണ്ഡലത്തിന് വേണ്ടിയാണ് ചരിത്ര സംഭവം ഉപഹാര ശില്പമാക്കിയത്.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കാനായി സ്വദേശിയായ പ്രശസ്ത ശില്പി ഉണ്ണികാനായിയാണ് അഞ്ച് അടി നീളത്തില്‍ രണ്ട് അടി വീതിയുമുള്ള കേരളത്തിന്റെ മാപിന്റെ(Map) മാതൃക ശില്പ രൂപമുണ്ടാക്കി മുകളില്‍ മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരും മുന്നോട്ട് നടക്കുന്ന രീതിയിലാണ് ഒരുക്കിയത്. ആദ്യം കളിമണ്ണില്‍ മുഖ്യമന്ത്രിയുടെയും ഇരുപത് മന്ത്രിമാരുടെയും രൂപം പത്ത് ഇഞ്ച് ഉയരത്തില്‍ തീര്‍ത്തു.
പിന്നീട് പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ മോള്‍ഡ് എടുത്ത് മെറ്റല്‍ ഗ്ലാസിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു. അതിന് ശേഷം മെറ്റാലിക് നിറംപൂശി വുഡ് സ്റ്റാന്റില്‍ ഘടിപ്പിക്കുകയായിരുന്നുവെന്ന് ഉണ്ണി കാനായി പറഞ്ഞു. ശില്പ നിര്‍മാണം പുരോഗമിക്കുന്നതിനിടെ വട്ടിയൂര്‍കാവ് എം എല്‍ എ വി കെ പ്രശാന്ത് എത്തി വിലയിരുത്തിയിരുന്നു.
ഈ ശില്പം നവകേരള സദസിന്റ സമാപന ദിവസമായ ഡിസംബര്‍ 23ന് തിരുവന്തപുരം വട്ടിയൂര്‍കാവില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരമായി സമര്‍പ്പിക്കും. മൂന്നാഴ്ച സമയമെടുത്ത് നിര്‍മിച്ച ഉപഹാരം ഗ്ലാസ് മെറ്റലില്‍ നിര്‍മിച്ച് വെങ്കല നിറം പൂശുകയായിരുന്നു.
സഹായികളായി എ അനുരാഗ്, എം ബിനില്‍, കെ വിനേഷ്, കെ ബിജു, സുരേഷ് അമ്മാനപ്പാറ എന്നിവരും ശില്പ നിര്‍മാണത്തില്‍ ഉണ്ണി കാനായിയോടൊപ്പമുണ്ട്.

Keywords: Unni Kanai made a sculpture of the Navakerala Sadas; It will be presented to Chief Minister in concluding session, Kannur, News, Unni Kanai, Navakerala Sadas, Sculpture, CM, Ministers, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.