Allegation | കുഞ്ഞിമംഗലത്ത് പ്രവർത്തകർക്ക് നേരെ സിപിഎം നടത്തുന്ന ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് തീയ്യ ക്ഷേമ സഭാ ഭാരവാഹികള്‍
പയ്യന്നൂർ: (KVARTHA) കുഞ്ഞിമംഗലം മല്ലിയോട്ടിൽ (Malliyottu) തീയ്യ ക്ഷേമ സഭാ പ്രവർത്തകർക്ക് (Thiyya Seva Sabha Workers) നേരെ സി.പി.എം (CPM) നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് തീയ്യ ക്ഷേമ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദൻതുരുത്തി ആവശ്യപ്പെട്ടു. കണ്ണൂർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് (Press Meet) അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.
തീയ്യ ക്ഷേമ സഭ മല്ലിയോട്ട് മേഖലാ കമ്മിറ്റി പ്രവർത്തകർക്ക് നേരെ നിരന്തരമായി യാതൊരു പ്രകോപനവുമില്ലാതെ സി.പി.എം നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് തീയ്യ ക്ഷേമ സഭ ഭാരവാഹികൾ ആവശ്യപ്പെട്ടു. മല്ലിയോട്ട് ക്ഷേത്രത്തിൽ സി.പി.എം അവരുടെ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും, ഇതിനായി പ്രവർത്തകർക്ക് നേരെ കായികമായ ആക്രമണവും കള്ളക്കേസുകളും ചാർത്തുന്നുവെന്നും അവർ ആരോപിച്ചു.
എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അടിത്തറയാണ് തീയ്യ സമുദായം എന്നാൽ തീയ്യ സമുദായം സംഘടിക്കുമ്പോൾ സി.പി.എം എതിർക്കുന്ന സാഹചര്യമാണുള്ളത്. തീയ്യ ക്ഷേമ സഭയിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും പ്രവർത്തിക്കുന്നുണ്ട് എന്നിട്ടും, സി.പി.എം ഇതിനെ ബി.ജെ.പിയുമായി ബന്ധപ്പെടുത്തിയാണ് അക്രമം നടത്തുന്നത്. തങ്ങളുടെ രാഷ്ട്രീയ അടിത്തറയിൽ ഇളക്കം തട്ടുമോയെന്ന ഭയമാണ് ഇത്തരത്തിൽ കാട്ടിക്കൂട്ടുന്ന വെപ്രാളത്തിന് പിന്നിലെന്ന് ഭാരവാഹികൾ ആരോപിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിൽ വെച്ച് ഒരു കൂട്ടം സി.പി.എം പ്രവർത്തകർ തീയ്യ ക്ഷേമ സഭ പ്രവർത്തകരെ മർദ്ദിക്കുകയും ഒരു പ്രവർത്തകന്റെ ഭാര്യയുടെ സ്കൂട്ടർ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അക്രമത്തിൽ പരുക്കേറ്റത് തീയ്യ ക്ഷേമ സഭാ പ്രവർത്തകരാണെങ്കിലും പൊലീസ് കേസ് എടുത്തത് അവർക്കു നേരെയാണെന്നും ഭാരവാഹികൾ പരാതിപ്പെട്ടു.
ഓഗസ്റ്റ് 12 ന് തീയ്യ ക്ഷേമ സഭ മല്ലിയോട്ട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കഴിഞ്ഞു മടങ്ങുകയായിരുന്ന തീയ്യ ക്ഷേമ സഭ പ്രവർത്തകരെ കൂട്ടത്തോടെ സി.പി.എം പ്രവർത്തകർ അക്രമിച്ചു. സംഭവ സ്ഥലത്തെത്തിയ എസ്.ഐ ഉൾപ്പെടെയുള്ളവർക്ക് നേരെയും അക്രമം അഴിച്ചു വിടുകയുണ്ടായി. നിയമത്തെ പോലും വെല്ലുവിളിച്ച് ഭരണസ്വാധീനത്താൽ സി.പി.എം തീയ്യ ക്ഷേമ സഭ പ്രവർത്തകർക്കുനേരെ നടത്തുന്ന കടന്നാക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ കാസർകോട് ജില്ലാ പ്രസിഡൻ്റ് ടി. സന്തോഷ്, മല്ലിയോട്ട് മേഖലാ സെക്രട്ടറി കൃഷ്ണൻ കാവിന്നരികത്ത് ബാലൻ പോള എന്നിവർ പങ്കെടുത്തു.
#ThiyyaSevaSabha, #CPIM, #KeralaPolitics, #Kunhimangalam, #PoliticalViolence, #Kerala