Arrested | 'ആരാധനാലയങ്ങളില്‍ സ്ഥിരം കവര്‍ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍'
 

 
Temple theft, Kerala, Payyanur, arrest, crime, police, religious institution, burglar

Photo: Arranged

കഴിഞ്ഞ മെയ് മാസത്തില്‍ ചന്തേര കാലിക്കടവ് കരക്കക്കാവ് ക്ഷേത്രത്തിലും ജൂണ്‍ മൂന്നിന് ചന്തേര ചെമ്പകത്തറ മുത്തപ്പന്‍ ക്ഷേത്രത്തിലും കവര്‍ച നടത്തുന്ന ഇയാളുടെ ദൃശ്യം നിരീക്ഷണ ക്യാമറയില്‍ നിന്നും ചന്തേര പൊലീസിന് ലഭിച്ചിരുന്നു. 

കണ്ണൂര്‍: (KVARTHA) ആരാധനാലയങ്ങളില്‍ സ്ഥിരം കവര്‍ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിലായതായി പൊലീസ്. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തെക്കില്‍ ബാബു (51) വിനെയാണ് പയ്യന്നൂര്‍ ഡിവൈ എസ് പി കെ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പഴയങ്ങാടി എസ് ഐ പി യദു കൃഷ്ണനും സംഘവും പിടികൂടിയത്. 

ഇക്കഴിഞ്ഞ ഏപ്രില്‍ 15ന് രാത്രി പഴയങ്ങാടി ബസ് സ്റ്റാന്‍ഡിന് സമീപത്തെ മാടായി പള്ളിയിലെ അഞ്ച് ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന കേസിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒളിവില്‍ കഴിയുന്നതിനിടെ ബുധനാഴ്ച വൈകുന്നേരത്തോടെ തലശേരിയില്‍ വെച്ചാണ് മോഷ്ടാവ് പൊലീസ് പിടിയിലായത്. കഴിഞ്ഞ മെയ് മാസത്തില്‍ ചന്തേര കാലിക്കടവ് കരക്കക്കാവ് ക്ഷേത്രത്തിലും ജൂണ്‍ മൂന്നിന് ചന്തേര ചെമ്പകത്തറ മുത്തപ്പന്‍ ക്ഷേത്രത്തിലും കവര്‍ച നടത്തുന്ന ഇയാളുടെ ദൃശ്യം നിരീക്ഷണ ക്യാമറയില്‍ നിന്നും ചന്തേര പൊലീസിന് ലഭിച്ചിരുന്നു. 


പയ്യന്നൂര്‍ മേഖലയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കൊഴുമ്മല്‍ വരീക്കര ക്ഷേത്രത്തിലും രാമന്തളി താവൂരിയാട്ട്, മുച്ചിലോട്ട് ക്ഷേത്രം, എടാട്ട് പെരുമ്പുഴയച്ഛന്‍ ക്ഷേത്രത്തിലും ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നുവെന്ന സംഭവത്തിലും ഇയാള്‍ സംശയത്തിന്റെ നിഴലിലായിരുന്നു. 


തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപദേവാലയമായ ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ന്നുവെന്ന കേസിലും പൊലീസിന്റെ പ്രതിപ്പട്ടികയിലാണ് ഇയാള്‍. അറസ്റ്റിലായ പ്രതിയെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia