Award | സി നാരായണന്‍ പുരസ്‌ക്കാരം പൊതു പ്രവര്‍ത്തകന്‍ കെ രാമചന്ദ്രന് സമ്മാനിക്കും

 


കണ്ണൂര്‍: (KVARTHA) അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം സെക്രടറിയും ജില്ലാ ബാങ്ക് ഡപ്യൂടി ജെനറല്‍ മാനേജരുമായിരുന്ന സി നാരായണന്റെ സ്മരണക്ക് നല്‍കുന്ന 2024 ലെ പുരസ്‌ക്കാരത്തിന് അന്നൂരിലെ സാമൂഹ്യ പ്രവര്‍ത്തകനും ഗ്രന്ഥശാലാ പ്രവര്‍ത്തകനും ലൈബ്രറി കൗണ്‍സില്‍ പയ്യന്നൂര്‍ നോര്‍ത് നേതൃസമിതി പ്രസിഡന്റുമായ കെ രാമചന്ദ്രന്‍ അര്‍ഹനായി.


Award | സി നാരായണന്‍ പുരസ്‌ക്കാരം പൊതു പ്രവര്‍ത്തകന്‍ കെ രാമചന്ദ്രന് സമ്മാനിക്കും
 
ദീര്‍ഘകാലത്തെ സമര്‍പ്പിത മനസ്സോടെയുള്ള പൊതു പ്രവര്‍ത്തനവും ഗ്രന്ഥശാലാ പ്രവര്‍ത്തനവും കണക്കിലെടുത്താണ് പുരസ്‌കാരം. പത്തായിരം രൂപയും ഫലകവുമാണ് അവാര്‍ഡായി നല്‍കുന്നത്. മെയ് 25 ന് വൈകുന്നേരം അഞ്ചുമണിക്ക് ഗ്രന്ഥാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ ടിഐ മധുസൂദനന്‍ എംഎല്‍എ പുരസ്‌കാരം സമ്മാനിക്കും.

Keywords: C Narayanan will present the award to public activist K Ramachandran, Kannur, News, Award, Presented, Public Activist, K Ramachandran, K Ramachandran, Social Worker, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia