Accidental Death | മൂന്നാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് യുവതിക്ക് ദാരുണാന്ത്യം


ദേവികുളം എസ് സി ഓഫിസിലെ ക്ലര്‍ക് ആയ കുമാറിന്റെ ഭാര്യ മാല കുമാര്‍ ആണ് മരിച്ചത്
സംഭവസമയത്ത് വീട്ടില്‍ ഇവര്‍ മാത്രമാണ് ഉണ്ടായിരുന്നത്
ഇളയമകന്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ സമയത്താണ് വീടിന്റെ അടുക്കള ഭാഗത്ത് മണ്ണിടിഞ്ഞുവീണത്
മൂന്നാര്‍: (KVARTHA) വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് യുവതിക്ക് ദാരുണാന്ത്യം. ദേവികുളം എസ് സി ഓഫിസിലെ ക്ലര്‍ക് ആയ കുമാറിന്റെ ഭാര്യ മാല കുമാര്‍ (38) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു അപകടം. സംഭവസമയത്ത് വീട്ടില്‍ ഇവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
മാലയുടെ ഇളയമകന്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ സമയത്താണ് വീടിന്റെ അടുക്കള ഭാഗത്ത് മണ്ണിടിഞ്ഞുവീണത്. കരഞ്ഞുകൊണ്ട് പുറത്തേക്കോടിയ മകന്‍ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസനയും പ്രദേശവാസികളും ചേര്‍ന്ന് വീടിന്റെ അടുക്കള ഭാഗത്തുനിന്ന് മാലയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂന്നു മക്കളുണ്ട് ഇവര്‍ക്ക്. സമീപത്തെ മൂന്ന് വീടുകള്‍ അപകടാവസ്ഥയിലാണ്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലാകെ രാത്രി യാത്ര നിരോധിച്ചു. ചൊവ്വാഴ്ച രാത്രി ഏഴുമണി മുതല്‍ ബുധനാഴ്ച രാവിലെ ആറുമണി വരെയാണ് നിരോധനം. മൂന്നാര്‍ ഹെഡ് വര്‍ക്‌സ് ഡാമില്‍ ഒരു ഷടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി. മുതിരപ്പുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.