Arrested | ഇരുചക്രവാഹനവും കാറും കൂട്ടിയിടിച്ച് സ്‌കൂടര്‍ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം

 
Ernakulam: Father and son died in road accident, Driver arrested, Road Accident, Car Driver, Arrested, Obituary  


വണ്ടി ഓടിച്ചയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്.

മനഃപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പ് ഉള്‍പെടുത്തി.

വൈറ്റില പൊന്നുരുന്നി റെയില്‍വേ മേല്‍പാലത്തിന് മുകളില്‍വെച്ചാണ് അപകടമുണ്ടായത്.

കൊച്ചി: (KVARTHA) ഇരുചക്രവാഹനവും കാറും കൂട്ടിയിടിച്ച് സ്‌കൂടര്‍ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം. എറണാകുളം പൊന്നുരുന്നിയിലാണ് സംഭവം. ഇളംകുളം സ്വദേശി ഡെന്നി റാഫേലും (46) മകന്‍ ഡെന്നിസണ്‍ ഡെന്നിയുമാണ് (11) മരിച്ചത്. 

സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ പാലക്കാട് സ്വദേശി സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പ് ഉള്‍പെടുത്തിയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. മദ്യലഹരിയില്‍ വാഹനമോടിച്ച സുജിത്ത് സ്‌കൂടര്‍ ഇടിച്ചുതെറിപ്പിച്ചതായാണ് വിവരം. 

ബുധനാഴ്ച (12.06.2024) രാത്രി വൈറ്റില പൊന്നുരുന്നി റെയില്‍വേ മേല്‍പാലത്തിന് മുകളില്‍വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ സ്‌കൂടര്‍ പൂര്‍ണമായി തകര്‍ന്നു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia