Obituary | പ്രശസ്ത സിനിമ സംവിധായകന്‍ യു വേണു ഗോപന്‍ അന്തരിച്ചു


സംവിധായകന്‍ പി പദ്മരാജന്റെ കൂടെ 10 വര്‍ഷം സഹസംവിധായകന്‍ ആയി പ്രവര്‍ത്തിച്ചിരുന്നു
ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട, സ്വര്‍ണം, റിപ്പോര്‍ട്ടര്‍, സര്‍വോപരി പാലക്കാരന്‍ എന്നിവ വേണുഗോപന്റെ സംവിധാനത്തില്‍ പിറന്നതാണ്
ആലപ്പുഴ: (KVARTHA) പ്രശസ്ത സിനിമാ സംവിധായകന്‍ യു വേണു ഗോപന്‍ (67)അന്തരിച്ചു. ചേര്‍ത്തലയിലെ വീട്ടിലായിരുന്നു അന്ത്യം. പദ് മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ സഹസംവിധായകനായാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ (1986), നൊമ്പരത്തി പൂവ് (1987), ഇന്നലെ (1989), സീസണ്‍ (1989), ഞാന്‍ ഗന്ധര്‍വ്വന്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ അദ്ദേഹം സഹസംവിധായകനായി പ്രവര്‍ത്തിച്ചു.
1998-ല്‍ ജയറാമും മീനയും പ്രധാന കഥാപാത്രങ്ങളായ കുസൃതിക്കുറുപ്പിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സര്‍വോപരി പാലക്കാരനാണ് അദ്ദേഹം ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.
ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട, സ്വര്‍ണം, റിപ്പോര്‍ട്ടര്‍, സര്‍വോപരി പാലക്കാരന്‍ തുടങ്ങിയ മികച്ച സിനിമകള്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ ആണ്. ഭാര്യ: ലത വേണു. മക്കള്‍: ലക്ഷ്മി (NISH, തിരുവനന്തപുരം), വിഷ്ണു ഗോപന്‍ (എന്‍ജിനീയര്‍ FISCHER) മരുമകന്‍: രവീഷ്. സംസ്‌കാരം വെള്ളിയാഴ്ച രാത്രി 8.30ന് വീട്ടുവളപ്പില്‍.