Jobs | പത്താം ക്ലാസ് പാസായവർക്ക് സർക്കാർ ജോലി; 44,000 ലധികം ബംപർ ഒഴിവുകൾ! അറിയാം


ഉദ്യോഗാർത്ഥികളുടെ പ്രായം കുറഞ്ഞത് 18 വയസും പരമാവധി 40 വയസും ആയിരിക്കണം.
ന്യൂഡൽഹി:(KVARTHA) രാജ്യത്തുടനീളമുള്ള തപാൽ വകുപ്പുകളിലെ (India Post) 44,000 ലധികം ഗ്രാമീണ ഡാക് സേവക് (GDS) തസ്തികകളിലേക്ക് ബമ്പർ റിക്രൂട്ട്‌മെൻ്റ് (Recruitment) പുറത്തിറക്കി. 44228 തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത
ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായവർക്ക് ഇന്ത്യാ പോസ്റ്റ് ജിഡിഎസിലെ ഈ റിക്രൂട്ട്‌മെൻ്റിന് അപേക്ഷിക്കാം. ഇതോടൊപ്പം, ഉദ്യോഗാർത്ഥികൾക്ക് അവർ അപേക്ഷിക്കുന്ന പ്രദേശത്തിൻ്റെ പ്രാദേശിക ഭാഷയെക്കുറിച്ചുള്ള അറിവും ആവശ്യമാണ്. യോഗ്യതയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ കാണാൻ കഴിയും.
പ്രായപരിധി
റിക്രൂട്ട്‌മെൻ്റിന് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികളുടെ പ്രായം കുറഞ്ഞത് 18 വയസും പരമാവധി 40 വയസും ആയിരിക്കണം. എന്നിരുന്നാലും, സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഇളവുകൾ നൽകാനും വ്യവസ്ഥയുണ്ട്. 2024 ഓഗസ്റ്റ് അഞ്ച് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷാ ഫീസ്
അപേക്ഷാ സമയത്ത്, പൊതുവിഭാഗം/ഒബിസി വിഭാഗത്തിലുള്ളവർ 100 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല.
എങ്ങനെ അപേക്ഷിക്കാം?
* ഔദ്യോഗിക വെബ്സൈറ്റ് https://indiapostgdsonline(dot)gov(dot)in സന്ദർശിക്കുക
* Registration ക്ലിക്ക് ചെയ്യുക.
* നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകുക.
* Submit ക്ലിക്ക് ചെയ്യുക.
* ഇമെയിൽ വഴിയും എസ് എം എസ് വഴിയും രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ലഭിക്കും.
* Login ക്ലിക്ക് ചെയ്ത് നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും പാസ്വേഡും നൽകുക.
* അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
* Fee Payment ക്ലിക്ക് ചെയ്ത് പണം അടക്കുക
* Final Submit ക്ലിക്ക് ചെയ്യുക.