Veena George | നല്ല ഭക്ഷണം നല്‍കാന്‍ ഇനി മത്സരിക്കും; ആഹാരത്തിന്റെ ഗുണനിലവാരം അനുസരിച്ച് ഹോടെലുകളെ തരംതിരിക്കും; നല്ല വിഭവം നല്‍കുന്നവയെ ഗ്രീന്‍ പട്ടികയില്‍ ഉള്‍പെടുത്തും: വീണ ജോര്‍ജ്
May 10, 2022, 16:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) നല്ല ഭക്ഷണം വിളമ്പാന്‍ ഇനി ഹോടെലുകളില്‍ മത്സരമായിരിക്കും. ആഹാരത്തിന്റെ ഗുണനിലവാരം അനുസരിച്ച് ഹോടെലുകളെ തരംതിരിക്കാന്‍ തീരുമാനിച്ചിരിക്കയാണ് ആരോഗ്യവകുപ്പ്.
നല്ല വിഭവം നല്‍കുന്ന ഹോടെലുകളെ ഗ്രീന്‍ പട്ടികയില്‍ ഉള്‍പെടുത്തും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ മാസം അവസാനത്തോടെ ഗ്രീന്‍ കാറ്റഗറി പ്രാബല്യത്തിലാകുമെന്ന് പറഞ്ഞ മന്ത്രി സര്‍കാര്‍ വെബ്സൈറ്റില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ള ഹോടെലുകളെയും റസ്റ്റോറന്റുകളെയും ഉള്‍പെടുത്തുമെന്നും അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമം കര്‍ശനമാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപോര്‍ട് ലഭിച്ചശേഷം സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഹോടെലുകളിലും മറ്റും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധന തുടരും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തിന് കലന്‍ഡര്‍ ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാംപെയിന്റെ ഭാഗമായി കഴിഞ്ഞദിവസം 226 പരിശോധനകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയത്. ലൈസന്‍സോ രെജിസ്ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന 29 കടകള്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്തു.
100 സ്ഥാപനങ്ങള്‍ക്ക് നോടിസ് നല്‍കി. 103 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 30 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. ഈ മാസം രണ്ടു മുതല്‍ 10 വരെയുള്ള എട്ടു ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1930 പരിശോധനകളാണ് നടത്തിയത്. 181 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 631 സ്ഥാപനങ്ങള്‍ക്ക് നോടിസ് നല്‍കി. 283 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Hotels are categorized according to the quality of the food; Those who give good food will be included in the Green List: Veena George, Thiruvananthapuram, News, Health, Health and Fitness, Health Minister, Hotel, Inspection, Website, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

