Medical Condition | ചികിത്സയില്‍ കഴിയുന്ന സീതാറാം യച്ചൂരിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ (Sitaram Yechury) ആരോഗ്യനിലയില്‍ മാറ്റമില്ല. ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എംയിസ് (Delhi AIIMS) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ഓഗസ്റ്റ് 19നാണ് യച്ചൂരിയെ പ്രവേശിപ്പിച്ചത്.
നിലവില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം യച്ചൂരിയുടെ ആരോഗ്യനില നിരീക്ഷിച്ച് ചികിത്സിച്ചുവരികയാണെന്ന് സിപിഎം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു. സിപിഎം നേതാവ് അടുത്തിടെ തിമിര ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.
അതേസമയം, ഡല്‍ഹിയിലുള്ള പാര്‍ട്ടി നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും യച്ചൂരിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. യച്ചൂരിയെ സന്ദര്‍ശിക്കാനായി ഇന്ന് വൈകിട്ട് എം.വി. ഗോവിന്ദന്‍ ഡല്‍ഹിക്ക് തിരിക്കും.
#SitaramYechury, #CriticalHealth, #CPM, #DelhiAIIMS, #HealthUpdate, #PoliticalNews
