ADVERTISEMENT
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി. നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയെ തിങ്കളാഴ്ച ആശുപത്രിയിലേക്ക് മാറ്റിയേക്കും. ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച് മഅ്ദനി നല്കിയ ഹരജി പരിഗണിച്ച പരപ്പന അഗ്രഹാര സെഷന്‍സ് കോടതിയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചത്.
മഅ്ദനിയുടെ സഹായത്തിന് ഭാര്യയെയും മകനെയും കൂടെ നിറുത്താന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. ബാംഗ്ലൂരിലെ വൈറ്റ് ഫീല്‍ഡിലുള്ള സൗഖ്യ ആയുര്‍വേദ ഹോസ്പിറ്റലിലേക്കായിരിക്കും മഅ്ദനിയെ മാറ്റുക എന്നാണ് സൂചന.
മഅ്ദനിയുടെ സഹായത്തിന് ഭാര്യയെയും മകനെയും കൂടെ നിറുത്താന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. ബാംഗ്ലൂരിലെ വൈറ്റ് ഫീല്‍ഡിലുള്ള സൗഖ്യ ആയുര്‍വേദ ഹോസ്പിറ്റലിലേക്കായിരിക്കും മഅ്ദനിയെ മാറ്റുക എന്നാണ് സൂചന.
Keywords: Abdul Nasar Madani, Hospital, Bangalore, Jail, PDP, Health, Court, Wife, Son, Kerala, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.