Liver transplant surgery | കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുമായി മന്ത്രി വീണാ ജോര്‍ജ് സംസാരിച്ചു; ദാതാവും സ്വീകര്‍ത്താവും സുഖമായിരിക്കുന്നുവെന്ന് മന്ത്രി; ആരോഗ്യ വിവരങ്ങള്‍ ഡോക്ടര്‍മാരുമായി ചര്‍ച ചെയ്തു
May 10, 2022, 16:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കോട്ടയം മെഡികല്‍ കോളജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രണ്‍ദീപിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
രണ്‍ദീപിന്റെ ഭാര്യയുമായും മറ്റ് ബന്ധുക്കളുമായും സംസാരിച്ചു. ഇതോടൊപ്പം വീഡിയോ കോള്‍ വഴി രണ്‍ദീപുമായും അദ്ദേഹത്തിന് കരള്‍ പകുത്ത് നല്‍കിയ സഹോദരി ദീപ്തിയുമായും മന്ത്രി സംസാരിച്ചു.
ഇരുവരുടേയും ആരോഗ്യനിലയെ പറ്റി മന്ത്രി ഡോക്ടര്‍മാരുമായി ചര്‍ച ചെയ്തു. നിരീക്ഷണത്തില്‍ കഴിയുന്ന രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനായി 75 ലക്ഷം രൂപ അനുവദിക്കാമെന്ന് മന്ത്രി അറിയിച്ചു. മെഡികല്‍ കോളജ് പ്രിന്‍സിപല്‍ ഇന്‍ ചാര്‍ജ് മറിയം വര്‍കി, സൂപ്രണ്ട് ഡോ. ജയകുമാര്‍, സര്‍ജികല്‍ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. സിന്ധു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Keywords: Minister Veena George spoke to a patient who had undergone liver transplant surgery, Thiruvananthapuram, News, Health, Health and Fitness, Health Minister, Visit, Patient, Medical College, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.