സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 4937 പേര്‍ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 16.02.2021) സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 4937 പേര്‍ക്ക്. കഴിഞ്ഞദിവസം 2884 പേര്‍ക്കായിരുന്നു കൊറോണ സ്ഥരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4016 ആയി. 4478 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. ഉറവിടം അറിയാത്ത 340 പേർ. രോഗം സ്ഥിരീകരിച്ചവരിൽ 29 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 74,352 സാംപിളുകൾ പരിശോധന നടത്തി. 5439 പേർ രോഗമുക്തരായി.

പോസിറ്റീവ് ആയവർ

എറണാകുളം 643
കൊല്ലം 547
പത്തനംതിട്ട 524
തൃശൂര്‍ 503
കോട്ടയം 471
കോഴിക്കോട് 424
ആലപ്പുഴ 381
തിരുവനന്തപുരം 373
മലപ്പുറം 345
പാലക്കാട് 217
കണ്ണൂര്‍ 182
വയനാട് 135
കാസര്‍കോട് 126
ഇടുക്കി 66

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 368
കൊല്ലം 331
പത്തനംതിട്ട 589
ആലപ്പുഴ 214
കോട്ടയം 699
ഇടുക്കി 113
എറണാകുളം 486
തൃശൂര്‍ 494
പാലക്കാട് 185
മലപ്പുറം 570
കോഴിക്കോട് 866
വയനാട് 150
കണ്ണൂര്‍ 267
കാസര്‍കോട് 107

ഓരോ പ്രദേശത്തും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലും കാര്യക്ഷമതയിലും വ്യത്യാസമുള്ളതു കൊണ്ട് രോഗവ്യാപനം പരിശോധിക്കാൻ സിറോ പ്രിവലസ് പഠനത്തെയാണ് ആശ്രയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് അനുസരിച്ച് ഇന്ത്യയിൽ 21 കേസുണ്ടാകുമ്പോൾ ഒരു കേസാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ മൂന്നിൽ ഒന്ന് എന്ന രീതിയിൽ കേസ് റിപ്പോർട്ടു ചെയ്യുന്നു. ഈ കണക്ക് കാണിക്കുന്നത് കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ മികവും ഇവിടെ നടപ്പാക്കുന്ന സർവയലൻസിന്റെയും റിപ്പോർട്ടിന്റെയും കാര്യക്ഷമതയുമാണ്.

തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിൽ 27 കേസ് ഉണ്ടാകുമ്പോഴാണ് 1 റിപോർട്ട് ചെയ്യുന്നത്. തമിഴ്നാട്ടിൽ 24 കേസുണ്ടാകുമ്പോഴാണ് ഒരു കേസ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ രോഗികളുടെ എണ്ണം കൂടുന്നുവെന്ന തോന്നൽ എന്തുകൊണ്ടാണെന്ന് ഇതിൽനിന്നും വ്യക്തമാകും. രണ്ടാമത്തെ പ്രധാനപ്പെട്ട പഠനമാണ് എക്സസ് ഡെത്ത് അനാലിസിസ്. കോവിഡ് മരണങ്ങൾ റിപ്പോര്‌ട്ട് ചെയ്യുന്നത് ശാസ്ത്രീയമായി വിലയിരുത്താനാണ് ഈ പഠനത്തെ ആശ്രയിക്കുന്നത്.

തൊട്ടുമുൻപത്തെ വർഷം എത്ര മരണങ്ങൾ ഉണ്ടായെന്നും നടപ്പു വർഷം എത്ര മരണങ്ങൾ ഉണ്ടായെന്നും താരതമ്യം ചെയ്യുകയാണ് ഇതു ചെയ്യുന്നത്. ലോകത്തെ പ്രമുഖമായ ചില സർവകലാശാലകൾ ഒരുമിച്ച് വേൾഡ് മൊർട്ടാലിറ്റി ഡേറ്റാ സെറ്റ് എന്ന പഠനം ജനുവരി 21 ന് ഓൺലൈനായി പ്രസിദ്ധീകരിച്ചിരുന്നു. 77 രാജ്യങ്ങളിലെ കണക്കാണ് അതിൽ പുറത്തുവിട്ടത്. 51 രാജ്യങ്ങളിൽ മരണങ്ങളിൽ ഗണ്യമായ വർധനയുണ്ടായി. യുഎസിൽ 14 ശതമാനം മരണങ്ങളാണ് 2019നെ അപേക്ഷിച്ച് 2020ൽ ഉണ്ടായത്.

യുകെയില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 74,352 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,07,01,894 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4,478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 340 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 626, കൊല്ലം 540, പത്തനംതിട്ട 491, തൃശൂര്‍ 491, കോട്ടയം 431, കോഴിക്കോട് 407, ആലപ്പുഴ 361, തിരുവനന്തപുരം 250, മലപ്പുറം 322, പാലക്കാട് 118, കണ്ണൂര്‍ 143, വയനാട് 131, കാസർകോട് 109, ഇടുക്കി 58 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 60,761 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,46,910 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

തിരുവനന്തപുരം, കോഴിക്കോട് 6 വീതം, തൃശൂര്‍, പാലക്കാട് 3 വീതം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, വയനാട് 2 വീതം, കൊല്ലം, കോട്ടയം, കാസർകോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ചൊവ്വാഴ്ച രോഗം ബാധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,53,595 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,44,085 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും 9510 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1071 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രണ്ടു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 430 ഹോട്ട് സ്‌പോട്ടാണുള്ളത്.
സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 4937 പേര്‍ക്ക്

Keywords:  4937 Corona Case Confirmed in Kerala Today, Thiruvananthapuram, News, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia